Trending Now

സ്വയംതൊഴിൽ വായ്പകളുടെ അപേക്ഷ ഫോറങ്ങൾ വിതരണം ചെയ്യും

 

konnivartha.com: എംപ്ലോയ്മെൻറ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്വയംതൊഴിൽ പദ്ധതികളെ കുറിച്ച് സാധാരണ ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് സ്വയംതൊഴിൽ ബോധവൽക്കരണ ശില്പശാല പത്തനംതിട്ട ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റേയും കോന്നി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 06- 08 -2024 തീയതി ചൊവ്വ 10.30 മണിക്ക് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും .കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്യും .

വിവിധ സ്വയം തൊഴിൽ പദ്ധതികളെ കുറിച്ച് വിശദമായ ക്ലാസുകൾ ഉണ്ടായിരിക്കും .തുടര്‍ന്ന്
സ്വയംതൊഴിൽ വായ്പകളുടെ അപേക്ഷ ഫോറങ്ങൾ വിതരണം ചെയ്യും .

error: Content is protected !!