Trending Now

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 23/07/2024 )

പരിണയം പദ്ധതിയിലേക്ക് അപേക്ഷിക്കാം

ഭിന്നശേഷിക്കാരായ സ്ത്രീ /പുരുഷന്‍, ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് സാമൂഹ്യനീതി വകുപ്പ് വഴി ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം സുനീതി പോര്‍ട്ടലായ www.suneethi.sjd.kerala മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍ 0468 2325168.

തേക്ക് സ്റ്റംപുകള്‍ വില്‍പ്പനയ്ക്ക്

പത്തനംതിട്ട സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ എലിയറയ്ക്കല്‍ ഓഫീസ്, കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ സ്ഥിരം നഴ്സറി എന്നിവിടങ്ങളില്‍ നിന്നും ശാസ്ത്രീയമായി തയാറാക്കിയ നല്ലയിനം തേക്ക് സ്റ്റംപുകളുടെ വില്‍പ്പന ആരംഭിച്ചു. ഫോണ്‍ : 8547603654, 889115639, 9497648524.


ഡിജി കേരള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

രാജ്യത്തെ സംമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് ലക്ഷ്യമിടുന്ന ‘ഡിജി കേരളം -സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതി’ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു. ജില്ലയിലെ ഡിജിറ്റല്‍ നിരക്ഷരരായ വ്യക്തികള്‍ക്ക്  അറിവ് പകരാന്‍ സന്നദ്ധതയും താല്‍പര്യമുളളവര്‍ https://digikeralam.lsgkerala.gov.in/  എന്ന ഡിജി കേരള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്  ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

ജനറല്‍ നഴ്സിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഇലന്തൂര്‍ ഗവ. നേഴ്സിംഗ് സ്‌കൂളിലെ 2024 അധ്യയന വര്‍ഷത്തെ  ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0468 2362641

ഖാദി റിഡക്ഷന്‍ മേള

2024 ലെ ഖാദി  ഓണം മേളയുടെ  മുന്നോടിയായി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ   നേതൃത്വത്തില്‍  ജൂലൈ  27  വരെ  ഖാദി റിഡക്ഷന്‍   മേള  നടത്തുന്നു.  കേരള  ഖാദി ഗ്രാമ വ്യവസായ  ബോര്‍ഡിന്റെ  അധീനതയില്‍  പത്തനംതിട്ട  അബാന്‍ ജംഗ്ഷന്‍, ഇലന്തൂര്‍,  അടൂര്‍  റവന്യൂടവര്‍  എന്നിവിടങ്ങളില്‍   പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളില്‍  നിന്ന് റിഡക്ഷന്‍ വസ്ത്രങ്ങള്‍ വാങ്ങാം. ഫോണ്‍ : പത്തനംതിട്ട – 9744259922,  ഇലന്തൂര്‍ –  8113870434, അടൂര്‍  – 9061210135.

സ്പോട്ട് അഡ്മിഷന്‍

ജില്ലയിലെ സര്‍ക്കാര്‍/എയഡഡ് /കേപ്പ്/സ്വാശ്രയ പോളിടെക്നിക്ക് കോളജുകളിലെ 2024-25 അധ്യയനവര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 24, 25 തീയതികളില്‍  വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കും. പത്തനംതിട്ട ജില്ലയില്‍ സ്പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്  പങ്കെടുക്കാം. അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍രേഖകളും മറ്റു പോളിടെക്നിക്ക് കോളജുകളില്‍ അഡ്മിഷന്‍ എടുത്തവര്‍ അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി www.polyadmission.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0469 2650228.  
വ്യോമസേനയില്‍ അഗ്നിവീര്‍വായുവായി ചേരാന്‍ അവസരം

വ്യോമസേനയില്‍ അഗ്നിവീര്‍വായുവായി ചേരാന്‍ യോഗ്യരായ അവിവാഹിതരായ പുരുഷ- സ്ത്രീ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും (രണ്ട് തീയതികളും ഉള്‍പ്പടെ) ഇടയില്‍ ജനിച്ചവര്‍ക്ക് ജൂലൈ 28 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 18 മുതല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി https://agnipathvayu.cdac.in എന്ന വെബ്‌സെറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 020 25503105, 25503106.

error: Content is protected !!