കോന്നി വകയാര്‍ തോട്ടില്‍ മാലിന്യം കെട്ടിക്കിടക്കുന്നു :ചാക്കില്‍ കെട്ടിയ മാലിന്യം വഴിയരികിലും

 

konnivartha.com: കോന്നി പഞ്ചായത്തിലെ വകയാറില്‍ നീരൊഴുക്ക് ഉള്ള തോട്ടില്‍ മാലിന്യം കെട്ടിക്കിടക്കുന്നു .മാസങ്ങളായുള്ള മാലിന്യം അടിഞ്ഞു കൂടി നീരൊഴുക്ക് തടസ്സപ്പെടുന്ന നിലയില്‍ ആണ് . വയല്‍ ഭാഗത്തെ തോട്ടില്‍ ആണ് മാലിന്യം അടിഞ്ഞു കൂടുന്നത് .

പ്ലാസ്റ്റിക് കുപ്പിയും തെര്‍മോക്കോള്‍ അടക്കമുള്ള മാലിന്യം ഇവിടെ ഉണ്ട് .കൂടാതെ ചാക്കില്‍ കെട്ടിയ മാലിന്യം വഴിയരുകില്‍ നിക്ഷേപിച്ചിട്ടുണ്ട്‌ . വലിയ ചാക്കുകളില്‍ ആണ് മാലിന്യം കൊണ്ട് കളഞ്ഞത് . ചാക്കില്‍ കൊണ്ട് തള്ളിയ മാലിന്യത്തില്‍ നിന്നും ആക്രിപറുക്കി എടുക്കുന്നവര്‍ ആവശ്യം ഉള്ള സാധനങ്ങള്‍ എടുത്ത ശേഷം ബാക്കി മാലിന്യം ഇവിടെ തന്നെ നിക്ഷേപിച്ചിട്ടുണ്ട്‌ .

രാത്രി കാലങ്ങളില്‍ ആണ് പൊതു വഴികളില്‍ ചാക്കില്‍ കെട്ടിയ മാലിന്യം നിക്ഷേപിക്കുന്നത് .വലിയ ചാക്കുകളില്‍ ആണ് മാലിന്യം കൊണ്ട് കളഞ്ഞിരിക്കുന്നത് . വകയാറിലെ പുതിയ ഷാപ്പിനു സൈഡിലൂടെ ഉള്ള റോഡില്‍ തോട് കരയില്‍ ആണ് ചാക്കില്‍ കെട്ടിയ മാലിന്യം കളഞ്ഞത് .ഈ തോട്ടില്‍ ആണ് മാലിന്യം അടിഞ്ഞു കൂടിയിരിക്കുന്നതും . അധികാരികളുടെ ഭാഗത്ത്‌ നിന്നും നടപടികള്‍ ഉണ്ടാകണം എന്ന് സമീപ വാസികള്‍ ആവശ്യം ഉന്നയിച്ചു .