konnivartha.com: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (ഐസർ ) പന്ത്രണ്ടാം ബിരുദദാന ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.
കേന്ദ്ര ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറും പ്രധാനമന്ത്രിയുടെ സയൻസ്, ടെക്നോളജി & ഇന്നൊവേഷൻ അഡ്വൈസറി കൌൺസിൽ (പിഎം-എസ്ടിഐഎസി) ചെയർപേഴ്സണുമായ പ്രൊഫ. അജയ് കുമാർ സൂദ് മുഖ്യാതിഥിയായി പങ്കെടുത്തു.
സമൂഹത്തിന്റെ പുരോഗതിയുടെ നാല് പ്രധാന സ്തംഭങ്ങളായി വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, നവീനാശയങ്ങൾ എന്നിവയുടെ പങ്ക് അദ്ദേഹം ബിരുദദാന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഈ സ്തംഭങ്ങൾക്കിടയിലെ വിടവുകൾ നികത്താൻ അദ്ദേഹം അക്കാദമിക് സമൂഹത്തോട് പറഞ്ഞു.
അധ്യാപനത്തിലും ഗവേഷണത്തിലും പുതുമകൾ പ്രോത്സാഹിപ്പിക്കുക, അതുവഴി പ്രാദേശിക, ദേശീയ, ഗ്രാമീണ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് സ്ഥാപനങ്ങളുടെ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ശാസ്ത്ര സാങ്കേതിക ഭൂപ്രകൃതിയിൽ അടിസ്ഥാന ശാസ്ത്രവും പ്രായോഗിക ശാസ്ത്രവും തമ്മിലുള്ള വിഭജനം അവസാനിപ്പിക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾ പ്രൊഫ. സൂദ് വിശദീകരിച്ചു. ഐസർ തിരുവനന്തപുരം ലോകോത്തര അടിസ്ഥാന സൌകര്യങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്തരീക്ഷവും രൂപപ്പെടുത്തിയതിലും അങ്ങേയറ്റം സംതൃപ്തി പ്രകടിപ്പിച്ചു. വരും വർഷങ്ങളിൽ ഈ സ്ഥാപനം മുൻനിര സ്ഥാപനങ്ങളിലൊന്നായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള ശാസ്ത്ര സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനും സമൂഹത്തിലേക്ക് എന്തെങ്കിലും തിരികെ കൊണ്ടുവരാൻ ശ്രമിക്കാനും അദ്ദേഹം ബിരുദധാരികളായ വിദ്യാർത്ഥികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു
ഐസർ തിരുവനന്തപുരം ഡയറക്ടർ പ്രൊഫ. ജെ. എൻ. മൂർത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനവും പുരോഗതിയും സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യാതിഥി പ്രൊഫ. അജയ് കുമാർ സൂദ് ഇൻസ്റ്റിറ്റ്യൂട്ട് സ്വർണ്ണ മെഡലും അക്കാദമിക് മികവിനുള്ള ഡയറക്ടറുടെ സ്വർണ്ണ മെഡലും, ഇൻസ്റ്റിറ്റ്യൂട്ട് സാംസ്കാരിക അവാർഡും, ബോർഡ് ചെയർപേഴ്സൺ പ്രൊഫ. നാതു മെഡലുകൾ മികച്ച ബിരുദ ഗവേഷക മെഡലുകൾ, , മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്തു.
ആധുനികവും സമഗ്രവുമായ ഗവേഷണ-സംയോജിത വിദ്യാഭ്യാസത്തിന് ശേഷം 190 ബിഎസ്-എംഎസ്, 70 എംഎസ്സി, 16 എംഎസ് (റിസർച്ച്), 26 പിഎച്ച്ഡി, 24 സംയോജിത പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് പന്ത്രണ്ടാം ബിരുദദാനച്ചടങ്ങിൽ ഐസർ ഡയറക്ടർ പ്രൊഫ. ജെ. എൻ. മൂർത്തി ബിരുദങ്ങൾ നൽകി.
സി. ജി. പി. എ, ഗവേഷണ പ്രസിദ്ധീകരണങ്ങൾ, ദേശീയ അന്തർദേശീയ അവാർഡുകൾ അല്ലെങ്കിൽ ഫെലോഷിപ്പുകൾ, ബിരുദ ബാച്ചിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രശംസനീയമായ പ്രകടനം എന്നിവയിൽ അക്കാദമിക മേഖലയിൽ മികവ് പുലർത്തിയ രവികിരൺ എസ് ഹെഗ്ഡെയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഗോൾഡ് മെഡൽ ലഭിച്ചു.
കായിക, സാംസ്കാരിക, ഔട്ട്റീച്ച്, സാഹിത്യം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച നേട്ടങ്ങൾക്ക് മജ്മ കെ ഇൻസ്റ്റിറ്റ്യൂട്ട് കൾച്ചറൽ അവാർഡ് കരസ്ഥമാക്കി.
ബിഎസ്-എംഎസ് ബിരുദ ബാച്ചിലെ എല്ലാ വിദ്യാർത്ഥികളിലും ഏറ്റവും ഉയർന്ന സിജിപിഎ നേടിയതിന് അക്കാദമിക് എക്സലൻസിനായുള്ള ഡയറക്ടറുടെ സ്വർണ്ണ മെഡൽ ലക്ഷമി പി കരസ്ഥമാക്കി.
വിദ്യാർത്ഥികൾക്ക് ഗവേഷണവുമായി സംയോജിപ്പിച്ച് ഉയർന്ന നിലവാരമുള്ള സമഗ്ര വിദ്യാഭ്യാസം നൽകാനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങൾ ഡയറക്ടർ പ്രൊഫ. ജെ. എൻ. മൂർത്തി തന്റെ റിപ്പോർട്ടിൽ എടുത്തുപറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് പുതിയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിഎസ്-എംഎസ്, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി പ്രോഗ്രാമുകളിൽ ഒന്നിലധികം ലാറ്ററൽ എക്സിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക നേട്ടങ്ങൾ നിരവധി ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ആകർഷിച്ചിട്ടുണ്ടെന്ന് പ്രൊഫ. മൂർത്തി പരാമർശിച്ചു. പ്രത്യേകിച്ചും, സെന്റർ ഫോർ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2024 എഡിഷൻ പ്രഖ്യാപിച്ച ഗ്ലോബൽ 2,000 ലിസ്റ്റിലെ മികച്ച 10% സ്ഥാപനങ്ങളിൽ ഒന്നാണ് ഐസർ തിരുവനന്തപുരം. അടുത്തിടെ ആരംഭിച്ച സ്കൂൾ ഓഫ് എർത്ത്, എൻവയോൺമെന്റൽ ആൻഡ് സസ്റ്റൈനബിലിറ്റി സയൻസസ് (ഇഇഎസ്എസ്) കാലാവസ്ഥാ വ്യതിയാനം, അന്തരീക്ഷ മലിനീകരണം, പുനരുപയോഗിക്കാവുന്ന വിഭവങ്ങൾ, സുസ്ഥിരത തുടങ്ങിയ ആഗോള വെല്ലുവിളികളെക്കുറിച്ചുള്ള ഊർജ്ജസ്വലമായ ഗവേഷണത്തിനായി ലോക ശ്രദ്ധ ഐസർ തിരുവനന്തപുരത്തേയ്ക്കു ആകർഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഐസർ തിരുവനന്തപുരം ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപേഴ്സൺ പ്രൊഫസർ അരവിന്ദ് അനന്ത് നാടു തന്റെ പ്രസംഗത്തിൽ ബിരുദധാരികളായ വിദ്യാർത്ഥിക ളുടെ അക്കാദമിക് നേട്ടങ്ങളെ അഭിനന്ദിക്കുകയും അവരുടെ ഭാവി പരിശ്രമങ്ങളിൽ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. നൂതനമായ ചിന്തയും പൊരുത്തപ്പെടുത്തലും ആവശ്യമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ അവസരങ്ങൾ മനസ്സിലാക്കുന്നതിനും ആജീവനാന്ത പഠിതാക്കളാകാൻ പ്രൊഫ. നാതു വിദ്യാർത്ഥികളെ ഉപദേശിച്ചു.
വർഷങ്ങളായി, ഐസർ തിരുവനന്തപുരം ബിരുദധാരികൾ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, എൽ പാസോ തുടങ്ങിയ വിദേശ സർവകലാശാലകളിൽ ഫാക്കൽറ്റി സ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യൻ സിവിൽ സർവീസിൽ ഉൾപ്പെടെ ഐസർ ബിരുധദാരികൾ സേവനമനുഷ്ഠിക്കുന്നുണ്ട്.
12th Convocation of IISER celebrated
The 12th convocation of Indian Institute of Science Education and Research Thiruvananthapuram (IISER TVM) was held at its campus in Vithura, Thiruvananthapuram today. Prof. Ajay Kumar Sood, Principal Scientific Adviser to the Government of India, and Chairperson of the Prime Minister’s Science, Technology & Innovation Advisory Council (PM-STIAC) was the Chief Guest of the function. The convocation was presided over by Prof. Arvind Anant Natu, Chairperson, Board of Governors of IISER TVM. After a modern and immersive research-integrated education, a total of 190 BS-MS, 70 MSc, 16 MS (Research), 26 PhD and 24 integrated PhD students were awarded the degrees in the 12th Convocation. Prof. J. N. Moorthy, Director, IISER TVM presented the report on the developments and progress of the Institute. The Chief Guest, Prof. Ajay Kumar Sood, presented the medals of excellence and the Chairperson of the Board, Prof. Natu gave away the certificates of distinction to the meritorious students.
In his report, Prof. J. N. Moorthy, Director highlighted the Institute’s efforts to impart high-quality holistic education integrated with research and talked about the implementation of the New Education Policy. The institute has formalized the introduction of multiple lateral exits into the BS-MS and Integrated PhD programs, he said. Prof. Moorthy mentioned that the academic achievements of the Institute have attracted several national and international recognitions to the Institute. In particular, IISER TVM is amongst the top 10% of the institutions in the Global 2,000 list announced by the Centre for World University Rankings 2024 Edition. He went on to say that the recently launched School of Earth, Environmental, and Sustainability Sciences is envisaged to position IISER TVM well in the global research landscape for tackling the grand challenges in the domains of climate change, atmospheric pollution, renewable resources, and sustainability.
In his convocation address, the Chief Guest, Prof. Ajay Kumar Sood highlighted the role of education, science, technology, and innovation as the four important pillars for the advancement of society. He urged the academic community to break the silos by bridging the gaps across the pillars. The motto of institutions should be to promote innovation in teaching and research, thereby catering to regional, national, and rural needs, he said. Prof. Sood enumerated the efforts of the Government to close the divide between basic sciences and applied sciences in the changing Indian science and technology landscape. He expressed his utmost satisfaction about the way IISER TVM has shaped and heaped praise on the world-class infrastructure and the ambience of the institute. He was categorical in stating that the institute would be one of the leading institutions in the coming years. He encouraged the graduating students to think about the global science and technology problems and strive towards returning something back to the society.
Prof. Arvind Anant Natu, Chairperson, Board of Governors of IISER TVM, during his address, congratulated the graduating students on their academic achievements and wished them all success in their future endeavours. Prof. Natu advised the students to be lifelong learners to address the challenges and to grasp the opportunities of the ever-changing world, which require innovative thinking and adaptability. He stressed on the adoption of the ‘reverse classroom’ concept which will gradually change the role of the teacher from a knowledge giver to a facilitator of learning.
Over the years, IISER TVM graduates have taken up faculty positions in institutes of national importance such as Indian Institute of Science, Bangalore, Tata Institute of Fundamental Research, Indian Institutes of Technology, National Institutes of Technology, and foreign universities such as North Carolina State University, and University of Texas, El Paso. The graduates of the Institute have also occupied coveted positions in organizations such as Indian Civil Service and various industrial organizations.