Trending Now

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകൾ (15/07/2024)

പി. ആര്‍. ഡി പ്രിസം പാനല്‍: അപേക്ഷ ക്ഷണിച്ചു

 

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളില്‍ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോര്‍ട്ടല്‍ മുഖേന ജൂലൈ 20നകം അപേക്ഷ നല്‍കണം. പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്ത് സൈന്‍ ഇന്‍ ചെയ്തു വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വിവരങ്ങളെല്ലാം നല്‍കിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോള്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാകൂ. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്‌ളിക് റിലേഷന്‍സ് ഡിപ്‌ളോമയും അല്ലെങ്കില്‍ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍/ പബ്‌ളിക് റിലേഷന്‍സ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സബ് എഡിറ്റര്‍ പാനലില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി. ആര്‍, വാര്‍ത്താ വിഭാഗങ്ങളിലോ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിര്‍ബന്ധമല്ല. പ്‌ളസ് ടുവും വീഡിയോ എഡിറ്റിങ്ങില്‍ ഡിഗ്രി, ഡിപ്‌ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായവര്‍ക്ക് കണ്ടന്റ് എഡിറ്റര്‍ പാനലില്‍ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി ഒന്നിന്). ഒരാള്‍ക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ കഴിയുക. വിശദമായ നോട്ടിഫിക്കേഷന്‍ www.prd.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471- 2518637.

 

 

ടെന്‍ഡര്‍

സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷകാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് /കാര്‍ നല്‍കുന്നതിന് തയാറുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് പകല്‍ ഒന്നുവരെ. ഫോണ്‍ : 0468 2325242.

 

ഊര്‍ജ്ജസംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാനത്ത് കാര്യക്ഷമമായ ഊര്‍ജ്ജോപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വന്‍കിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കാള്‍ , ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങളും സംഘടനകളും, ഊര്‍ജ്ജകാര്യക്ഷമ ഉല്പന്നങ്ങളുടെ പ്രോത്സാഹകര്‍, ആര്‍ക്കിടെക്ച്ചറല്‍ സ്ഥാപനങ്ങളും ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സള്‍ട്ടന്‍സികളും എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തെ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്കുന്നത്. അവാര്‍ഡ് ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസും ഫലകവും കൂടാതെ ഐഎസ്ഒ 50001, ഊര്‍ജ്ജ ഓഡിറ്റ് എന്നിവ നടപ്പാക്കുന്നതിനുള്ള ആനുകൂല്യങ്ങളും അവാര്‍ഡിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സര്‍ട്ടിഫൈഡ് എനര്‍ജി ഓഡിറ്റര്‍/മാനേജര്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിനുളള സഹായവും ലഭിക്കും. അപേക്ഷ ഫോറങ്ങള്‍ ഇ.എം.സി വെബ്‌സൈറ്റായ www.keralaenergy.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പുരിപ്പിച്ച് [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. ഫോണ്‍: 0471 2594922, 2594924.

 

ഓമല്ലൂര്‍ പഞ്ചായത്ത് ഗ്രാമസഭ

 

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വാര്‍ഡുകളിലെ ഗ്രാമസഭകള്‍ ജൂലൈ 21 വരെ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍

1. ചീക്കനാല്‍, 18, മൂന്ന് പിഎം, ഗവ. എല്‍.പി.എസ് ചീക്കനാല്‍

2. ഐമാലി വെസ്റ്റ്, 21, മൂന്ന് പിഎം, എന്‍.എസ്.എസ് കരയോഗമന്ദിരം ഐമാലി വെസ്റ്റ്

3. ഐമാലി ഈസ്റ്റ്, 20, 11 എഎം, എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അമ്പല ജംഗ്ഷന്‍ ഓമല്ലൂര്‍

4. പറയനാലി, 21, രണ്ട് പിഎം, കമ്മ്യൂണിറ്റി സെന്റര്‍, പറയനാലി

5. മണ്ണാറമല, 16, രണ്ട് പിഎം, എം.എസ്.സി എല്‍.പി.എസ്, പുത്തന്‍പീടിക

6. പുത്തന്‍പീടിക, 16, 10: 30 എഎം, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഓമല്ലൂര്‍

7. പൈവള്ളി ഭാഗം, 16, 11: 30 എഎം, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഓമല്ലൂര്‍

8. വാഴമുട്ടം നോര്‍ത്ത്, 20, 11 എഎം, എന്‍.എസ്.എസ് കരയോഗമന്ദിരം, വാഴമുട്ടം

9. വാഴമുട്ടം, 15, മൂന്ന് പിഎം, വാഴമുട്ടം ഷെല്‍റ്റര്‍ ഹോം

10. മുളളനിക്കാട്, 16, 3:30 പിഎം, സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാള്‍, മുള്ളനിക്കാട്

11. പന്ന്യാലി 19, 02:30 പിഎം, ഗവ. യുപിഎസ് പന്ന്യാലി

12. ആറ്റരികം, 20, 02:30 പിഎം, ഗ്രാമപഞ്ചായത്ത് മിനി ആഡിറ്റോറിയം, ഓമല്ലൂര്‍

13. ഓമല്ലൂര്‍ ടൗണ്‍, 19, മൂന്ന് പിഎം, ഗ്രാമപഞ്ചായത്ത് മിനി ആഡിറ്റോറിയം, ഓമല്ലൂര്‍

14. മഞ്ഞിനിക്കര, 21, 02:30 പിഎം, ഗവ. എല്‍.പിഎസ്, മഞ്ഞിനിക്കര

 

 

 

 

 

ഫീല്‍ഡ് സ്റ്റാഫിനെ ആവശ്യമുണ്ട്

 

കല്ലൂപ്പാറ പഞ്ചായത്തിലെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കെട്ടിടങ്ങളുടെ ശരിയായ വിവരം ഫീല്‍ഡ് പരിശോധന നടത്തി സോഫ്റ്റുവെയറില്‍ ചേര്‍ക്കുന്നതിന് പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ഫീല്‍ഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംങ്), ഐടിഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ , ഐടിഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത അടിസ്ഥാന യോഗ്യതയുള്ളവര്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം ജൂലൈ 31 നകം പഞ്ചായത്താഫീസില്‍ അപേക്ഷ നല്‍കണം. കെട്ടിടം ഒന്നിന്, വിസ്തീര്‍ണ്ണത്തിന് ആനുപാതികമായി, 50 മുതല്‍ 75 രൂപ വരെ ലഭിക്കും. പ്രായപരിധി 40 വയസ്സ്. കല്ലൂപ്പാറ പഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്കും ഇരുചക്രവാഹനം ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04692677237.

 

അപേക്ഷ ക്ഷണിച്ചു

 

പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ പന്തളം തെക്കേക്കര പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേയ്ക്ക് പന്തളം തെക്കേക്കര പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലും പാസാകാത്തവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലും അപേക്ഷിക്കാം.

പ്രായപരിധി 2024 ജനുവരി ഒന്നിന് 18 നും 46 നും മധ്യേ. പട്ടിതജാതി വര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി 49 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. അപേക്ഷ ഫോം പന്തളം ഐസിഡിഎസ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍ : 04734 256765.

 

ദേശീയ മത്സ്യകര്‍ഷക ദിനാചരണം സംഘടിപ്പിച്ചു

 

പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിന്റെ നേതൃത്വത്തില്‍ മത്സ്യകര്‍ഷക സംഗമത്തോടെ ദേശീയ മത്സ്യകര്‍ഷക ദിനാചരണം നടത്തി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ കം ട്രെയിനിംഗ് സെന്റര്‍ ഹാളില്‍ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് പരിപാടിയുടെ ഉദ്ഘാടനവും ഫാമിലെ ജീവനക്കാരെ ആദരിക്കലും നിര്‍വഹിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. പി.എസ്. അനിത അധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തിലുള്ള മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ലൈവ് വീഡിയോയും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. മത്സ്യങ്ങളിലെ പ്രേരിത പ്രജനന സമ്പ്രദായത്തിലൂടെ ഇന്ത്യന്‍ മത്സ്യകൃഷി മേഖലയില്‍ വിപ്ലകരമായ മാറ്റം സൃഷ്ടിച്ചതിന്റെ ഓര്‍മ പുതുക്കുന്നതിനായാണ് ജൂലൈ 10 ദേശീയ മത്സ്യകര്‍ഷക ദിനാചരണമായി നടത്തുന്നത്. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലൂസി ഇഗ്‌നേഷ്യസ്, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജീന ഗോപിനാഥ്, ജില്ലാ ഓഫീസിലെയും ഹാച്ചറിയിലെയും ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

 

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ( കമ്പ്യൂട്ടര്‍ സയന്‍സ്) തസ്തികയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ( ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധമാണ്). യോഗ്യതയുള്ളവര്‍ ജൂലൈ 18 ന് രാവിലെ 10 ന് കോളജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 04734 231995.

error: Content is protected !!