konnivartha.com/ കോട്ടയം :സംസ്ഥാനത്തെ ജനങ്ങൾക്ക് 22 വർഷമായി ഓൺലൈൻ സേവനങ്ങൾ നൽകിവരുന്ന അക്ഷയ ഇ കേന്ദ്രങ്ങൾ കേരളത്തിന്റെ ഐശ്വര്യമാണെന്നും അക്ഷയക്കും സംരംഭകർക്കും നിയമപരിരക്ഷ ഉറപ്പുവരുത്തുവാൻ സർക്കാർ തയ്യാറാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ . ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ് -ഫെയ്‌സ് സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
സർക്കാരിന്റെ വിവിധ വകുപ്പുകളുടെ കൂടുതൽ അപേക്ഷകൾ അക്ഷയ വഴി നൽകുന്നതിനും അക്ഷയ പ്രസ്ഥാനത്തെ നവീകരിക്കുന്നതിന് ശ്രമമുണ്ടാകണമെന്നും എം എൽ എ അഭിപ്രായപ്പെട്ടു .ഫെയ്‌സ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ അധ്യക്ഷത വഹിച്ചു . സമ്മേളനത്തിൽ അക്ഷയ കെയർ കുടുംബസഹായനിധി മരണപ്പെട്ട രണ്ട് അക്ഷയ സംരംഭകരുടെ കുടുംബങ്ങൾക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ കൈമാറി .അക്ഷയ കെയർ ട്രസ്റ്റ് ചെയർമാൻ ജെഫേഴ്സൺ മാത്യു സ്മരണാഞ്ജലി അർപ്പിച്ചു .
സംസ്ഥാന സെക്രട്ടറി സദാനന്ദൻ എ പി പ്രവർത്തന റിപ്പോർട്ടും .സംസ്ഥാന ട്രെഷറർ നിഷാന്ത് സി വൈ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു . .ഫെയ്‌സ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രതീഷ് ജേക്കബ് സ്വാഗതവും വൈസ് പ്രസിഡന്റ് മധുസൂദനൻ വയനാട് കൃതജ്ഞതയും പറഞ്ഞു .
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള നിന്നുമുള്ള അക്ഷയ സംരംഭക പ്രതിനിധികൾ സംബന്ധിച്ചു . പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു കോഴിക്കോട് ,രെജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ അപർണ കോട്ടയം ,റിസപ്ഷൻ കമ്മിറ്റി കൺവീനർ റോയ്‌മോൻ തോമസ് ,സ്റ്റേജ് കമ്മിറ്റി കൺവീനർ കമൽദേവ് ആലപ്പുഴ ,പബ്ലിസിറ്റി കൺവീനർ സുനിൽ സൂര്യ ,മിനുട്സ് കമ്മിറ്റി കൺവീനർ ഷീജ സുരേഷ് ,ഫുഡ് കമ്മിറ്റി കൺവീനർ മെഹർഷാ മലപ്പുറം ,ഗതാഗത കമ്മിറ്റി കൺവീനർ അനിൽ പത്തനംതിട്ട,എന്നിവർ നേതൃത്വം നൽകി . സംസ്ഥാന വൈസ് പ്രസിഡന്റ് നസീർ ആലപ്പുഴ സംഘടനകാര്യ നിർവഹണം -ഒരു വിശകലനവും വിശദീകരണവും എന്ന വിഷയത്തിൽ ചർച്ച നടത്തി .സംസ്ഥാന വൈസ് പ്രസിഡന്റ് സുധിൽ കാസർഗോഡ് , ജോയിന്റ് സെക്രട്ടറിമാരായ സജയകുമാർ,സോണി ആസാദ് ,എന്നിവർ മോഡറേറ്ററായിരുന്നു