Trending Now

കൂറുമാറ്റം:പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

 

പത്തനംതിട്ട പുറമറ്റം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യവിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യയാക്കി.

2022 ജൂലൈ 25 ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാലാണ് കമ്മീഷന്റെ നടപടി. 13-ാം വാർഡ് അംഗം ഷിജു പി. കുരുവിള നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. നിലവിൽ അംഗമായി തുടരുന്നതിനും 2024 ജൂലൈ ഒൻപത് മുതൽ ആറ് വർഷത്തേക്ക് ഏതെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും കമ്മീഷൻ അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!