Trending Now

കുറ്റിയാട്ടൂര്‍ മാങ്ങയടക്കം ലഭിക്കും : കാര്‍ഷിക വിപണന മേള ജൂലൈ 14 വരെ

konnivartha.com: നബാര്‍ഡ്‌, എസ്‌എഫ്ഡിസി, ഐന്‍ഡിസി എന്നിവരുടെ പങ്കാളിത്തത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ കാര്‍ഷിക വിപണന മേളകള്‍ സംഘടിപ്പിക്കുന്നു.

ഇത്തരം മേളകളിലുടെ കര്‍ഷക ഉൽപ്പാദക സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കൊരു ബ്രാന്‍ഡ്‌ ഉണ്ടാക്കിയെട്ടക്കുന്നതിനും അതിന്റെ വിപണനന സാദ്ധ്യതകള്‍ ഉയര്‍ത്തുന്നതിനും ലക്ഷ്യമിടുന്നു. ഇവരുടെ ഉല്‍പ്പന്നങ്ങളുടെ വിൽപ്പന,ഓൺലൈൻ ഓഎന്‍സിഡിയുടെ ഓണ്‍ലൈന്‍ വിപണന സൌകര്യത്തിലൂടെ കൂടുതല്‍ മെച്ചപ്പെടുത്തുവാനുളള ഒരു പരിശ്രമം കൂടിയാണിത്‌. ഇത്തരത്തിൽ ഒരു മേള, ജൂലൈ 12 മുതല്‍ 14 വരെ, രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ (വി ജെ റ്റി) നടത്തുകയാണ്‌. നാല്‍പതിലേറെ കര്‍ഷക ഉൽപാദക സംഘങ്ങളുടെ 150 ഓളം ഉല്‍പന്നങ്ങള്‍ വിപണനത്തിനു തയ്യാറാക്കിയിട്ടുണ്ട്.

മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങള്‍, ചെറുധാന്യങ്ങള്‍, എളള് , കുറ്റിയാട്ടൂര്‍ മാങ്ങ, വെളിച്ചെണ്ണ, മറയൂർ ശര്‍ക്കര, തേനും തേന്‍ വിദവങ്ങളും, ആയ്യര്‍വേദ/ സൌന്ദര്യവർദ്ധക വസ്തുക്കളും, ആയ്യര്‍വേദ ഉല്‍പ്പന്നങ്ങളും, കരകൌശല വസ്തുക്കളും, കൈത്തറിയുമൊക്കെ ഈ മേളയുടെ ഭാഗമാണ്‌.

കര്‍ഷക കൂട്ടായ്മയുടെ, കലർപ്പില്ലാത്ത കര്‍ഷക നന്‍മയുടെ ഒരു ആഘോഷമാണിത്‌. നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും, കര്‍ഷകര്‍ക്ക്‌ ഉയര്‍ന്ന വരുമാനം ലഭ്യമാകുന്നതിനും അതുവഴി ഗ്രാമീണ വികസനം ഉറപ്പാക്കുന്നതിനും കഴിയുന്നു.

കുറ്റിയാട്ടൂര്‍ മാങ്ങ

കുറ്റിയാട്ടൂരിന് സ്വന്തമാണ് കുറ്റിയാട്ടൂര്‍ മാമ്പഴം. പാകമായ കുറ്റിയാട്ടൂര്‍ മാങ്ങയുടെ അടിഭാഗം ഇളംമഞ്ഞ നിറത്തിലാണ്. ഞെട്ടില്‍ പിങ്ക് നിറത്തിലുള്ള കട്ടിയുളള കറ കാണാം. രൂപംപോലെതന്നെ വിശേഷപ്പെട്ടതാണ് രുചിയും. നാവില്‍ അലിഞ്ഞുചേരുന്ന അതിമധുരം.വിഷം തൊട്ടുതീണ്ടാത്തതിനാല്‍ അല്പം കൂടുതല്‍ കഴിച്ചാലും വയര്‍ പിണങ്ങില്ലെന്നുറപ്പ്. കേരളത്തിലാദ്യമായി ദേശസൂചികാപദവി ലഭിച്ച ഫലമായ കുറ്റിയാട്ടൂര്‍ മാമ്പഴം എല്ലാറ്റിനുമുപരി ശ്രദ്ധേയമാകുന്നത് ഏറ്റവുമധികം നാരുകളടങ്ങിയ മാങ്ങയെന്ന നിലയില്‍.

കുറ്റിയാട്ടൂര്‍ പഞ്ചായത്തിലും സമീപപഞ്ചായത്തുകളായ മയ്യില്‍, മുണ്ടേരി, കൂടാളി എന്നിവയുടെ ചില ഭാഗങ്ങളിലുമാണ് കുറ്റിയാട്ടൂര്‍ മാമ്പഴത്തിന് ‘വേരോട്ടം’. പഞ്ചായത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിനടത്തുന്നില്ലെങ്കിലും മൊത്തം വീട്ടുപറമ്പുകളിലായി മൂവായിരത്തഞ്ഞൂറോളം മാവുകള്‍ കാണും. ഉയര്‍ന്ന ഉത്പാദനക്ഷമത, ദ്രുതവളര്‍ച്ച, നിത്യഹരിതസ്വഭാവം, പടര്‍ന്നുപന്തലിക്കുന്ന പ്രകൃതം, ബഹുഭ്രൂണസ്വഭാവം, ഒന്നിടവിട്ട വര്‍ഷങ്ങളില്‍ തരുന്ന മികച്ച വിളവ് തുടങ്ങിയവയാണ് സവിശേഷതകള്‍. മിതമായ ചൂടും തണുപ്പുമാണ് പഥ്യം.ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് പൂക്കാലം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കായ്ച്ചുതുടങ്ങും.ജൂലൈ മാസത്തോടെ പൂര്‍ണ്ണമായും വിളവെടുപ്പ് കഴിയും.

error: Content is protected !!