Trending Now

കോന്നി പബ്ലിക്ക് ലൈബ്രറി എഴുത്തുപെട്ടി കൈമാറി

Spread the love

 

konnivartha.com: കുട്ടികളുടെ സർഗ്ഗസൃഷ്ടികളും വായനക്കുറിപ്പുകളും സ്വരൂപിക്കുന്നതിന് കോന്നി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിന് കോന്നി പബ്ലിക്ക് ലൈബ്രറി എഴുത്തുപെട്ടി കൈമാറി. എഴുത്തുപെട്ടി കൈമാറൽ ചടങ്ങിൻ്റെ ഔപചാരികമായ ഉദ്ഘാടനം സ്ക്കൂൾ ഹെഡ്മിസ്ട്രസ്എസ് എം ജമീലബീവി നിർവഹിച്ചു.

തെരഞ്ഞെടുക്കുന്ന മികച്ച സർഗ്ഗാത്മക സൃഷ്ടികൾക്കും വായനക്കുറിപ്പുകൾക്കും മാസംതോറും സമ്മാനം നൽകുന്നതാണ്. അദ്ധ്യാപകൻ എസ്. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.
ലൈബ്രറി പ്രസിഡൻ്റ് സലിൽവയലത്തല ആമുഖ പ്രഭാഷണം നടത്തി. കെ.എസ്. അജി, എൻ.എസ്.മുരളിമോഹൻ , ശിവാനി.എസ്.നായർ ,നദിയ.എസ്, ഹാദിയ, ദേവനന്ദൻ, അൽഅജാദ്, ഷഹനാസ് എന്നിവർ സംസാരിച്ചു.വായന പക്ഷാചരണത്തിൻ്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനവും നൽകി.

error: Content is protected !!