ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കേസില്‍ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് ഈരാറ്റുപേട്ട പോലീസ് അറിയിച്ചു.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ അന്‍വര്‍ ഷാ (24), മുഹമ്മദ് അല്‍ഷാം(24), ഫിറോസ് (23), എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതി അന്‍വര്‍ ഷായുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2,24,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി.സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച നോട്ടുകളില്‍ ഒമ്പതു കള്ളനോട്ടുകള്‍ കിട്ടി. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.500 രൂപയുടെ 448 നോട്ടുകള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തു.