
konnivartha.com: അമ്മയെ കൊന്ന കേസില്‍ ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു.അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ് കുമാറാണ് (58) കൊല്ലപ്പെട്ടത്. സഹോദരൻ മോഹനൻ ഉണ്ണിത്താനെ (68) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കുടുംബവീട്ടിലായിരുന്നു സംഭവം.
വാക്കുതർക്കത്തെ തുടർന്ന് ഉലക്കയ്ക്ക് മർദിച്ചാണ് സതീഷ് കുമാറിനെ കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട് 17 വർഷമായി ജയിലിൽ കഴിയുകയായിരുന്നു മോഹനൻ ഉണ്ണിത്താൻ. ജൂൺ 13നാണ് മോഹനൻ ഉണ്ണിത്താൻ പരോളിൽ ഇറങ്ങിയതെന്ന് പോലീസ് പറയുന്നു.
മോഹനൻ ഉണ്ണിത്താന്‍