Trending Now

നിരവധി തൊഴില്‍ അവസരങ്ങള്‍ ( 27/06/2024 )

നിഷ്-ൽ വാക്ക്-ഇൻ-ഇൻറർവ്യു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇൻഫർമേഷൻ ആൻഡ് റിസേർച്ച് ഓഫീസർ, റിസേർച്ച് അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ലീഗൽ അസിസ്റ്റൻറ്, സ്പീച്ച് ‌ലാംഗ്വേജ്‌ പതോളജിസ്റ്റ്, ഓഫീസ് അറ്റൻഡൻറ് തസ്തികകളിലേയ്ക്ക് ജൂലൈ ആദ്യവാരം വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. നിഷ്-കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചർ, ക്ലിനിക്കൽ സൂപ്പർവൈസർ എന്നീ ഒഴിവുകളിലേയ്ക്കും, നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്‌നോളജിയിലെ വിവിധ ഒഴിവുകളിലേയ്ക്കും അപേക്ഷകൾ ക്ഷണിക്കുന്നു.

ഇന്റർവ്യൂ തീയതികൾ, തസ്തികകൾ, തുടങ്ങിയ വിശദവിവരങ്ങൾക്ക് http://nish.ac.in/others/career സന്ദർശിക്കുക.

 

സെന്റർ ഫോർ വൺ ഹെൽത്ത് കേരളയിൽ വിവിധ തസ്തികകളിൽ ഒഴിവ്

ഏകാരോഗ്യം പരിപാടി നടപ്പിലാക്കുന്നതിനായി ആരോഗ്യ വകുപ്പിന് കീഴിൽ സ്ഥാപിച്ച സെന്റർ ഫോർ വൺ ഹെൽത്ത് കേരള (COH-K) യിൽ സ്റ്റേറ്റ് പ്രോഗ്രാം ലീഡ്, റിസർച്ച് ആന്റ് ഡോക്യുമെന്റേഷൻ സ്പെഷ്യലിസ്റ്റ്, സർവെയ്‌ലൻസ്‌ സ്പെഷ്യലിസ്റ്റ്, ഫിനാൻസ് കം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ് കം ക്ലീനിങ്ങ് സ്റ്റാഫ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് സ്റ്റേറ്റ് ഹെൽത്ത് റിസോഴ്സ് സെന്റർ കേരള (എസ്.എച്ച്.എസ്.ആർ.സി-കെ) അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ www.shsrc.kerala.gov.in ൽ. അവസാന തീയതി ജൂലൈ 10ന് വൈകിട്ട് അഞ്ച് മണി.

 

ട്രാൻസ്ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിൽ ഒഴിവുകൾ

സംസ്ഥാന തലത്തിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് എൻ.ജി.ഒ യുടെ സഹകരണത്തോടെ എറണാകുളം ജില്ലയിൽ ആരംഭിക്കുന്ന ക്രൈസിസ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

സെന്റർ കോർഡിനേറ്റർ തസ്തികയിൽ ഒരു ഒഴിവും കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിൽ മൂന്ന് ഒഴിവും ഉണ്ട്. ഒരു വർഷത്തേക്കായിരിക്കും നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 15 ന് 5 മണിക്ക് മുൻപായി എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ നൽകണം.

അപേക്ഷ നൽകേണ്ട മേൽവിലാസം : ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഗ്രൗണ്ട് ഫ്ലോർ, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030. ഇമെയിൽ : [email protected] കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2425377.

 

പ്രിൻസിപ്പാൾ ഒഴിവ്

ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ന്റെ ഉടമസ്ഥതിയിലുള്ള കോളജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ (സി.എഫ്.റ്റി.കെ) പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ വേതനം 60000 രൂപ. യോഗ്യത ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 15 വർഷത്തിൽ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. മതിയായ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ്. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.supplycokerala.com, www.cfrdkerala.in.

 

error: Content is protected !!