konnivartha.com: കോന്നി താലൂക്ക് ആസ്ഥാനത്ത് സ്ഥാപിക്കേണ്ട ഓഫീസുകളെല്ലാം അനുവദിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
താലൂക്ക് രൂപീകരിച്ച് പത്ത് വർഷം കഴിഞ്ഞിട്ടും കോടതി ഉൾപ്പെടെയുള്ള ഓഫീസുകൾ അനുവദിച്ചു കാണുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകുന്നതിനും തീരുമാനിച്ചു. അജിത കൊയ്പ്പള്ളിൽ, സി.പി. ഹരിദാസ്, ഗ്ലാഡിസ് , സോമശേഖരൻ നായർ , ജോഷ്വ എന്നിവർ സംസാരിച്ചു.
കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ പുതിയ ഭാരവാഹികള്‍
സലിൽ വയലത്തല (പ്രസിഡൻറ് )
എം.ജനാർദ്ദനൻ, കെ.രാജേന്ദ്രനാഥ് (വൈസ് പ്രസിഡൻ്റുമാർ)
എൻ.എസ്. മുരളി മോഹൻ (സെക്രട്ടറി)
എസ്. കൃഷ്ണകുമാർ , എം.കെ. ഷിറാസ് (അസി.സെക്രട്ടറിമാർ)
ജി.രാമകൃഷ്ണപിള്ള (ട്രഷറർ)
25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പ്രസിഡൻറ്
സെക്രട്ടറി
ട്രഷറർ