കോന്നി: ടെറസിൽ കളിച്ചുകൊണ്ടിരിക്കെ താഴേക്ക് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

Spread the love

 

konnivartha.com: വീടിന് പിന്നിലെ ടെറസിലേക്കുള്ള ഗോവണിയില്‍നിന്ന് വീണ് രണ്ടുവയസ്സുകാരി മരിച്ചു. കോന്നി മാങ്കുളം പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീറിന്റേയും സബീനയുടേയും മകള്‍ അസ്ര മറിയം ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം.

കുട്ടി ഒറ്റയ്ക്കാണ് ഗോവണിയില്‍ ഉണ്ടായിരുന്നത്. ഒരു വശത്ത് കൈവരിയില്ലാത്ത ഗോവണിയായിരുന്നു. അമ്മ തുണി അലക്കിക്കൊണ്ടു നില്‍ക്കുമ്പോഴാണ് കുട്ടി പടി കയറിയത്. ഇറങ്ങി വരാന്‍ പറഞ്ഞപ്പോള്‍ കുട്ടി കാല്‍ തെന്നി വീഴുകയായിരുന്നു. കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts