പത്തനംതിട്ട ഏനാദിമംഗലം: അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

 

konnivartha.com: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അടൂര്‍ ഏരിയായുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ഇളമണ്ണൂര്‍ ഇ.വി.എച്ച്.എസില്‍ പത്താമത് അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ. ആര്‍. ഹരീഷ് യോഗാദിന സന്ദേശം നല്‍കി.

പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, പഞ്ചായത്ത് അംഗം സതീഷ് കുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലക്ഷ്മി ജി കൃഷ്ണന്‍, പി.റ്റി.എ പ്രസിഡന്റ് പി.ജി. കൃഷ്ണകുമാര്‍ , പ്രിന്‍സിപ്പല്‍ വി. പ്രീത, ഡോ. സുനില്‍ കെ ജോണ്‍, ഡോ. സുനി പോള്‍, യോഗാ മാസ്റ്റര്‍ എന്‍. കെ സതികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!