Trending Now

ശബരിമല തീര്‍ത്ഥാടനം: മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നു

Spread the love

 

konnivartha.com: ശബരിമല മണ്ഡല -മകരവിളക്ക് തീര്‍ത്ഥാടനം മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഇത്തവണ മുന്നൊരുക്കങ്ങള്‍ കുറച്ചുകൂടി നേരത്തെയാക്കുന്നതിന്റെ ഭാഗമായാണ് നിലയ്ക്കല്‍ ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നത്.

ദേവസ്വം ഉന്നതഉദ്യോഗസ്ഥരുടെയും കഴിഞ്ഞ സീസണില്‍ ശബരിമല ഡ്യൂട്ടി നോക്കിയിട്ടുള്ള ഓഫീസര്‍മാരുടെയും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വരുന്ന സീസണിലേക്ക് ഭക്തര്‍ക്കായി ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ചും ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട കൂടുതല്‍ സംവിധാനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ഇനി എല്ലാ മാസവും അവലോകന യോഗം ചേരാനും മുന്നൊരുക്ക പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനും തീരുമാനമായി.

യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. അജികുമാര്‍, എ. സുന്ദരേശന്‍, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത്, സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!