Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

സ്നേഹപ്രയാണം 500 -ാം ദിന സംഗമം കോന്നി എലിയറക്കൽ ഗാന്ധിഭവനിൽ നടന്നു

 

konnivartha.com: മാതാപിതാക്കളെ ദൈവമായി ആദരിക്കുക,ഗാന്ധിയൻ ദർശനങ്ങൾ ജീവിതസന്ദേശമാക്കുക, സകലജീവജാലങ്ങളെയും സ്നേഹിക്കുക എന്നീ സന്ദേശങ്ങൾ യുവതലമുറയിലേക്കും വിദ്യാർത്ഥികളിലേക്കും പകർന്ന്‌ നൽകുന്നതിന്റെ ഭാഗമായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹപ്രയാണം 500 -ാം ദിന സംഗമം കോന്നി എലിയറക്കൽ ഗാന്ധിഭവനിൽ നടന്നു.

ഗാന്ധിഭവൻ ദേവലോകം വികസനസമിതി വൈസ് ചെയർമാനും കോന്നി ഗ്രാമപഞ്ചായത്ത് മെമ്പറുമായ ശ്രീ.C.S.സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോർട്ടിക്കോർപ്പ് ചെയർമാൻ Adv. S. വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. മുൻ RDO യും ഗാന്ധിഭവൻ MD യുമായ B.ശശികുമാർ മുഖ്യ അതിഥിയായി.

കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ മുൻ മെമ്പറും കോന്നി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ പ്രിയ.S.തമ്പി, ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനുമായ സലിൽ വയലാത്തല, വികസന സമിതി അംഗങ്ങളായ മോഹൻദാസ്, ദീപകുമാർ,ഷിജോ വകയാർ,ജോൺ ഫിലിപ്പ്,മോനിക്കുട്ടി,
എന്നിവർ സംസാരിച്ചു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 5 കുട്ടികൾക്ക് ഒരു വർഷത്തേക്ക് സാമ്പത്തിക സഹായം നൽകുന്ന വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കംകുറിച്ചു.ഗാന്ധിഭവൻ ദേവലോകത്തിലെ സേവന പ്രവർത്തകരുടെയും വികസന സമിതി അംഗങ്ങളുടെയും plus 2,ഡിഗ്രി തലങ്ങളിൽ ഉന്നത വിജയം നേടിയ മക്കളെ ആദരിക്കുകയും ചെയ്തു.കോന്നി സ്വരലയ സ്കൂൾ ഓഫ് മ്യൂസിക്കിലെ കുട്ടികളുടെ സംഗീതർച്ചനയും നടന്നു.ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ്. S സ്വാഗതവും വികസന സമിതി എക്സിക്യൂട്ടീവ് കൺവീനർ റോയി ജോർജ് നന്ദിയും പറഞ്ഞു.