Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 13/06/2024 )

വാക്ക് ഇന്‍-ഇന്റര്‍വ്യൂ 18 ന്

മൃഗസംരക്ഷണവകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആര്‍കെവിവൈ പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ  ദിവസവേതന അടിസ്ഥാനത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ  മുഖേന താല്‍ക്കാലികമായി തെരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കാണ് നിയമനം. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂണ്‍ 18 ന്   രാവിലെ  11 ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ബിവിഎസ്‌സി ആന്‍ഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഫോണ്‍ : 0468 2322762.

വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

2024-25 സാമ്പത്തികവര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂണ്‍ 18  ന് ഉച്ചയ്ക്ക് രണ്ടിന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.  ഫോണ്‍ നം. 0468 2322762.

മദ്രാസ് റെജിമെന്റ്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍ക്ക്
സമ്പര്‍ക്കപരിപാടി

ഇന്ത്യന്‍ ആര്‍മി മദ്രാസ് റെജിമെന്റ്റിന്റെ നേതൃത്വത്തില്‍ റെജിമെന്റ്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍ എന്നിവരുമായുള്ള സമ്പര്‍ക്കപരിപാടി  ജൂണ്‍ 19 ന്  രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍  നടത്തും. ജില്ലയിലെ മദ്രാസ് റെജിമേന്റ്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍ എന്നിവര്‍ ഈ അവസരം വിനിയോഗിക്കണമെന്ന് പത്തനംതിട്ട  ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2961104.

സ്‌കോള്‍ കേരള : ഡിസിഎ പ്രവേശനത്തിന് അപേക്ഷിക്കാം

സ്‌കോള്‍ കേരള ഡിസിഎ പത്താം ബാച്ച്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി /തതുല്യ യോഗ്യതയുളളവര്‍ക്ക് പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. www.scolekerala.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി പിഴ കൂടാതെ ജൂലൈ 12 വരെയും 60 രൂപ പിഴയോടെ ജൂലൈ 25 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0471 2342950, 2342271, 2342369.

വ്യാപാര സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കണം

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള മുഴുവന്‍ വ്യാപാര സ്ഥപാനങ്ങളും ജൂണ്‍ 30 ന് അകം ഗ്രാമപഞ്ചായത്തില്‍ നിന്നുളള ലൈസന്‍സ് എടുക്കണം. അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 240230.

ക്വട്ടേഷന്‍

വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുളള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടത്തുവാന്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും കുറഞ്ഞത് രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയമുളള ഏജന്‍സികള്‍ /വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 21 ന് ഉച്ചയ്ക്ക് രണ്ടുവരെ കണ്ണങ്കര അനുഗ്രഹ ബില്‍ഡിംഗിലുളള വിനോദസഞ്ചാര വകുപ്പിന്റെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സ്വീകരിക്കും. ഫോണ്‍ : 0468 2326409.
റാങ്ക് പട്ടിക നിലവില്‍ വന്നു

പത്തനംതിട്ട ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (എസ്സി/ എസ് ടി വിഭാഗങ്ങള്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, കാറ്റഗറി നം. 538/2022) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ഗസ്റ്റ് ലക്ചറര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 27 ന്

കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയില്‍ (സി എഫ് റ്റി കെ) മലയാളം വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത: ബന്ധപ്പെട്ട  വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത  ബിരുദാനന്തര ബിരുദം (നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 27 ന് രാവിലെ 11.30 ന് കോന്നി  സിഎഫ്ആര്‍ഡി ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയുമായി  പങ്കെടുക്കണം.  ഫോണ്‍: 0468 2961144.

അഭിമുഖം 18 ന്

വെണ്ണിക്കുളം പോളിടെക്നിക് കോളജില്‍ ഫിറ്റിംഗ്, വെല്‍ഡിംഗ്, ടര്‍ണിംഗ്, ഇലക്‌ട്രോണിക്സ്, ഓട്ടോ മൊബൈല്‍, സിവില്‍ എന്നീ വിഭാഗങ്ങളില്‍ ട്രേഡ്സ്മാന്‍ തസ്തികയില്‍ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 18 ന് രാവിലെ 10 ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  പങ്കെടുക്കാം. യോഗ്യത:  ബന്ധപ്പെട്ട ട്രേഡിലുളള ഐടിഐ/ കെജിസിഇ/ ടിഎച്ച്എസ്എല്‍സി /തത്തുല്യ യോഗ്യത.