Trending Now

കുവൈത്തിലെ ഫ്ലാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു

Spread the love

 

konnivartha.com: കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു.കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെ(33) തിരിച്ചറിഞ്ഞു. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.മറ്റുള്ളവരുടെ വിലാസം ലഭ്യമായിട്ടില്ല . തീപിടിത്തത്തിൽ ഇതുവരെ 49 പേർ മരണപ്പെട്ടു . ഇതിൽ‌ 7 പേരുടെ നില ഗുരുതരമാണ്.അൻപതിലേറെപ്പേർക്കു പരുക്കുണ്ട്.

മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീ പിടിത്തം . 195 പേരാണ് ആറു നില കെട്ടിടത്തില്‍ ഉണ്ടായിരുന്നത് . മിക്കവരും മലയാളികള്‍ ആണ് . കെട്ടിടത്തിൽ ലിഫ്റ്റുണ്ടായിരുന്നില്ലെന്നും പടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫ്ലാറ്റിലെ താമസക്കാര്‍ പറയുന്നു .

21 പേരുടെ വിവരങ്ങൾ ലഭ്യമായി

1.ഷിബു വർഗീസ്
2 തോമസ് ജോസഫ്
3.പ്രവീൺ മാധവ് സിംഗ്
4.ഷമീർ
5. ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി
6 ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ
7.കേളു പൊന്മലേരി
8 സ്റ്റീഫിൻ എബ്രഹാം സാബു
9 അനിൽ ഗിരി
10.മുഹമ്മദ് ഷെരീഫ് ഷെരീഫ
11.സാജു വർഗീസ്
12. ദ്വാരികേഷ് പട്ടനായക്
13 മുരളീധരൻ പി.വി
14 വിശ്വാസ് കൃഷ്ണൻ
15 അരുൺ ബാബു
16സാജൻ ജോർജ്
17 രഞ്ജിത്ത് കുണ്ടടുക്കം
18. റെയ്മണ്ട് മഗ്പന്തയ് ഗഹോൽ
19.ജീസസ് ഒലിവറോസ് ലോപ്സ്
20 ആകാശ് ശശിധരൻ നായർ
21 ഡെന്നി ബേബി കരുണാകരൻ

error: Content is protected !!