Trending Now

പെട്രോളിയം ,ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

 

കേരളത്തിലെ തൃശൂരിൽ നിന്നുള്ള പാർലമെൻ്റ് അംഗം സുരേഷ് ഗോപി പെട്രോളിയം, പ്രകൃതി വാതക ,ടൂറിസംവകുപ്പ് സഹമന്ത്രിയായി ഔദ്യോഗികമായി ചുമതലയേറ്റു. വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയിട്ടുള്ള സുരേഷ് ഗോപി, ശ്രീരാമേശ്വർ തെലിയ്ക്ക് പിന്നാലെയാണ് പെട്രോളിയം സഹ മന്ത്രി പദവി ഏറ്റെടുക്കുന്നത്. പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, ശ് സുരേഷ് ഗോപിയെ ഊഷ്മളമായി സ്വാഗതം ചെയ്തു.

ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ടൂറിസം മന്ത്രാലയം സെക്രട്ടറി വി വിദ്യാവതിയും മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാഗതം ചെയ്തു.ടൂറിസം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി മന്ത്രി ആശയവിനിമയം നടത്തുകയും രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തിനായുള്ള തൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു

കേരളത്തിലെ ആലപ്പുഴയിൽ 1958 ജൂൺ 26 ന് ജനിച്ച സുരേഷ് ഗോപി, വിനോദ വ്യവസായ മേഖലയ്ക്കൊപ്പം പൊതുസേവന രംഗത്തും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു .കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 2016 മുതൽ 2022 വരെ രാജ്യസഭയിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ അദ്ദേഹം പരിസ്ഥിതി, സാമൂഹിക നീതി വിഷയങ്ങളുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ ശുപാർശകൾ നടത്തിയിട്ടുണ്ട്.

ജീവകാരുണ്യ പ്രവർത്തനങ്ങളോടും സാമൂഹിക പ്രവർത്തനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനം. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ, അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) പ്രതിനിധീകരിച്ച് തൃശൂർ പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിൽ, സഹമന്ത്രിയായി അദ്ദേഹത്തിൻ്റെ നിയമനം ഈ നിർണായക മേഖലയുടെ മേൽനോട്ടം വഹിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവിലുള്ള ഗവൺമെന്റിന്റെ വിശ്വാസത്തെ സൂചിപ്പിക്കുന്നു.

തൻ്റെ വൈവിധ്യമാർന്ന അനുഭവങ്ങളും പൊതു സേവനത്തോടുള്ള അഭിനിവേശവും പ്രയോജനപ്പെടുത്തി പെട്രോളിയം, പ്രകൃതി വാതക മേഖലയിൽ നൂതനാശയങ്ങളും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് സുരേഷ് ഗോപി തയ്യാറെടുക്കുകയാണ്

error: Content is protected !!