പത്തനംതിട്ട ജില്ലയില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍

 

konnivartha.com:പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് നാല് ദുരിതാശ്വാസ ക്യാമ്പുകള്‍. തിരുമൂലപുരം എസ്.എന്‍.വി. സ്‌കൂള്‍, പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസ്, കുറ്റപ്പുഴ മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍, കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസ് എന്നിവിടങ്ങളിലാണ് നിലവില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലെ ക്യാമ്പ് ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.

നാല് ക്യാമ്പുകളിലായി 45 കുടുംബങ്ങളിലെ 168 പേരാണുള്ളത്. ഇതില്‍ 60 വയസ് കഴിഞ്ഞ 30 പേരുണ്ട്. 46 കുട്ടികളും. തിരുമൂലപുരം എസ്.എന്‍.വി. സ്‌കൂളിലാണ് കൂടുതല്‍ പേരുള്ളത്. 26 കുടുംബങ്ങളിലെ 95 പേര്‍ ഇവിടുണ്ട്. കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസില്‍ ആറ് കുടുംബങ്ങളിലെ 17 പേരും പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസില്‍ ഒന്‍പത് കുടുംബങ്ങളില്‍നിന്നുള്ള് 31 പേരുമാണുള്ളത്. മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ നാല് കുടുംബത്തിലെ 25 പേരുണ്ട്.

file image