konnivartha.com: സ്ത്രീകളുടെ കഴിവുകളെ സമൂഹത്തിനു മുന്‍പില്‍ എത്തിക്കാന്‍ പ്രായഭേദമന്യേയുള്ള വേദിയാണ് കുടുംബശ്രീയെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പറഞ്ഞു. കുടുംബശ്രീയുടെ ഇരുപത്തിയാറാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ഗോത്സവം അരങ്ങ് 2024 എന്ന പേരില്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന കലാമത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സാരിക്കുകയായിരുന്നു അദ്ദേഹം.
പല കാരണങ്ങളാല്‍ സ്‌കൂള്‍, കോളജ് കാലഘട്ടങ്ങളില്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് രണ്ടാമതൊരു അവസരമാണ് കുടുംബശ്രീയുടെ സര്‍ഗോത്സവത്തിലൂടെ ലഭിക്കുന്നത്. പ്രായഭേദമന്യേ സ്ത്രീകള്‍ അവരുടെ കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ കലയ്ക്ക് പ്രായമില്ല എന്ന സന്ദേശമാണ് നല്‍കുന്നത്.
കുടുംബശ്രീ എന്ന പ്രസ്ഥാനം ഇന്ന് രാജ്യത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്നു. രാജ്യത്തിനുതന്നെ മാതൃകയാവാന്‍ കഴിഞ്ഞ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കളക്ടര്‍ പറഞ്ഞു. നാലു വേദികളിലായാണ് അയല്‍ക്കൂട്ട – ഓക്‌സിലറി അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറിയത്. ഓരോ വിഭാഗത്തിലും ഫസ്റ്റ് എ ഗ്രേഡ് ലഭിക്കുന്ന വിജയികള്‍ ജൂണ്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാനതല കലോത്സവത്തില്‍ പങ്കെടുക്കും.
ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് തുളസീധരന്‍ പിള്ള, കുടുംബശ്രീ എഡിഎംസി കെ. ബിന്ദുരേഖ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ വി.എസ്. ലീലാമ്മ, പൊന്നമ്മ ശശി, റിസോഴ്‌സ് പേഴ്‌സണ്‍സ്, അയല്‍ക്കൂട്ട – ഓക്‌സിലറിഅംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒരു വര്‍ഷമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി നടത്തിവരുന്ന കരാട്ടെ പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള യൂണിഫോം വിതരണവും ചടങ്ങില്‍ നടന്നു.