konnivartha.com: ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്‍റെ 75-ാം വാര്‍ഷികവും കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷന്‍റെ വാര്‍ഷികവും പ്രതിമാസ പ്രഭാഷണ പരമ്പരയും നാടന്‍ പാട്ടും മെയ് 30 വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ചു നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു .
ആകാശവാണി തിരുവനന്തപുരം നിലയം അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല ഉദ്ഘാടനം ചെയ്യും . കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസി: സലില്‍ വയലാത്തല അധ്യക്ഷത വഹിക്കും . രാജേന്ദ്രനാഥ് കമലകം സ്വാഗതം പറയും .സെക്രട്ടറി എന്‍ എസ് മുരളീമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും . ട്രഷറര്‍ ജി രാമകൃഷ്ണപിള്ള , എം കെ ഷിറാസ് , എസ് കൃഷ്ണ കുമാര്‍ എന്നിവര്‍ സംസാരിക്കും . തുടര്‍ന്ന് ആകാശവാണിയുടെ വിവിധ പരിപാടികള്‍ നടക്കും
ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണത്തിന്‍റെ 75 – വാര്‍ഷിക പ്രതിമാസ പ്രഭാക്ഷണ പരമ്പര കോന്നിയില്‍ വെച്ചു നടക്കും : പ്രോഗ്രാം നോട്ടീസ് :