Trending Now

പത്തനംതിട്ട സിനിമാ ശാലയുടെ മുകളില്‍ നിന്നും കാല്‍ വഴുതി വീണ് ഓപ്പറേറ്റര്‍ മരിച്ചു

 

konnivartha.com: പത്തനംതിട്ട സിനിമാ ശാലയുടെ മുകളില്‍ നിന്നും കാല്‍ വഴുതി വീണ് ഓപ്പറേറ്റര്‍ മരിച്ചു .ട്രിനിറ്റി ജീവനക്കാരന്‍ കൊല്ലം കൊട്ടാരക്കര തട്ടത് മല മുളയില്‍ ശ്രീ പത്മം വീട്ടില്‍ ഭരത് ജ്യോതി (21 )ആണ് മരിച്ചത് . തെന്നി വീണത്‌ എന്നാണ് നിഗമനം .

സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു . മുകള്‍ നിലയില്‍ ആണ് ജീവനക്കാര്‍ കിടന്നിരുന്നത് . പത്തനംതിട്ട നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സിനിമ തിയേറ്ററിലെ അപ്രന്റീസ് പ്രൊജക്ടര്‍ ഓപ്പറേറ്റര്‍ ജീവനക്കാരനായിരുന്നു ഭരത്. ഒരു മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്‌

 

കെട്ടിടത്തിലെ ശൗചാലയത്തിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഭരത്തിനെ ആദ്യം കണ്ടത്.ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു . ദുരൂഹ സാഹചര്യം അന്വേഷിക്കണം എന്ന് ആവശ്യം ഉയര്‍ന്നു .

 

തിയേറ്ററിൽ രാത്രി സംഘർഷമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. എന്നാൽ, മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോൾ തെന്നിവീണതാണെന്നാണ് പോലീസ് പറയുന്നത്.

 

error: Content is protected !!