Trending Now

വടശ്ശേരിക്കരയില്‍ :കുക്ക്, ഹെല്‍പ്പര്‍, ആയ, ലൈബ്രറേറിയന്‍

 

konnivartha.com: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ളതും 2024-25 അധ്യയന വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ കുക്ക്, ഹെല്‍പ്പര്‍, ആയ, ലൈബ്രറേറിയന്‍ എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ ഒന്നിന് രാവിലെ 11 ന് വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഭിമുഖം നടത്തും.

പി എസ് സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരായിരിക്കണം. കുക്ക് – പത്താം ക്ലാസ് പാസ് ആയിരിക്കണം. കൂടാതെ കെ.ജി.റ്റി.ഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ ഫ്രം ഗവ. ഫുഡ് ക്രാഫ്റ്റ് / സമാന കോഴ്‌സ് പാസായിരിക്കണം . മറ്റു തസ്തികകളിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 18-40 .

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 9497051153

error: Content is protected !!