
konnivartha.com: കണ്‍സ്യൂമര്‍ഫെഡിന്‍റെ സ്‌കൂള്‍ മാര്‍ക്കറ്റ് കളക്ടറേറ്റില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡീഷണന്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ത്രിവേണി നോട്ട് ബുക്കുകള്‍, കമ്പിനികളുടെ ബാഗുകള്‍,കമ്പനി കുടകള്‍ക്കൊപ്പം കുടുംബശ്രീ സംരഭമായ മാരാരി കുടകളും അടക്കം കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും വിപണിയില്‍ ലഭിക്കും. സ്റ്റേഷനറി സാധനങ്ങള്‍ 20 മുതല്‍ 40 ശതമാനം വരെ വിലക്കുറവ് ഉണ്ടായിരിക്കും. വിപണി ജൂണ്‍ 10 വരെ പ്രവര്‍ത്തിക്കും.
ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ റ്റി.ഡി. ജയശ്രീ, ഡെപ്യൂട്ടി റീജണല്‍ മാനേജര്‍ റ്റി.എസ്. അഭിലാഷ്, ഓപ്പറേഷന്‍ മാനേജര്‍ പ്രീതി മോഹന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ എം. സന്ദീപ്, ജി. സജികുമാര്‍, കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ കെ. അനില്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ് സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, മറ്റ് കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.