Trending Now

മണ്ണിലെ വിരകളെ കൊന്ന് കൃതൃമ രാസവസ്തുവിലൂടെ വിള മേന്മ

 

konnivartha.com: കേരളത്തിലും കൃതൃമ രാസവസ്തുവിലൂടെ വിളയിച്ച കാര്‍ഷിക വിളകള്‍ . സ്വാഭാവിക കൃഷി രീതിയെ കൃഷിവകുപ്പ് പ്രോത്സാഹിപ്പിക്കാതെ രാസ വസ്തു പ്രയോഗത്തിലൂടെ നൂറു മേനി വിള കൊയ്യാന്‍ പ്രോത്സാഹനം . ഇത് മൂലം കര്‍ഷകന്‍റെ കലപ്പ എന്ന് മുന്‍ കാലങ്ങളില്‍ പറഞ്ഞ വിരകളെ കാണാന്‍ ഇല്ല . കാര്‍ഷിക വകുപ്പ് വേഗത്തില്‍ വിള കര്‍ഷകന് കിട്ടുവാന്‍ ഉള്ള ഉപദേശം നല്‍കുമ്പോള്‍ മണ്ണില്‍ നിന്നും സൂക്ഷ്മ ജീവികള്‍ പാലായനം ചെയ്യുന്നു .ഈ സത്യം പുറമേ പറയാന്‍ കൃഷി വകുപ്പിന് സാധിക്കുന്നില്ല . പഴയ കാലത്തെ കാര്‍ഷിക വിളകള്‍ പലതും പട്ടു . ന്യൂതന കാര്‍ഷിക വിളകള്‍ നടത്തുവാന്‍ ഉള്ള ശ്രമം തുടങ്ങി .അതിലൂടെ മണ്ണിലെ ജൈവ സാന്നിധ്യം നശിക്കുന്നു . വിരകളെ പുതു തലമുറ കണ്ടില്ല .

വിരകള്‍ ഭൂമിയ്ക്ക് അടിയില്‍ നിന്നും പോക്ഷക മൂല്യം ഉള്ള മണ്ണിനെ എത്തിച്ചു . ഇപ്പോള്‍ വിരകളെ കാണുന്നില്ല .കാരണം ഈ കീട നാശിനികള്‍ ഭൂമിയില്‍ വിതറി . സൂക്ഷ്മ ജീവികളില്‍ പലതും ഭൂമുഖത്ത് നിന്നും മണ്മറഞ്ഞു . ഇതിനു കാരണം കൃഷി വകുപ്പ് ആണ് . കൂടുതല്‍ വിളവു കിട്ടാന്‍ കര്‍ഷകര്‍ ആഗ്രഹിച്ചു .കൃഷി വകുപ്പ് അതിനു മൌന അനുമതി നല്‍കി .അതിലൂടെ രാസ വസ്തുക്കള്‍ വന്നു .അത് ഉപയോഗിക്കാന്‍ അനുമതി നല്‍കി .തല്‍ ഫലമായി സ്വാഭിക കാര്‍ഷിക വിളകള്‍ക്ക് അന്ത്യം വന്നു . ഏതൊരു കാര്‍ഷിക വിള ഇപ്പോള്‍ നട്ടാലും രാസവസ്തുക്കള്‍ തളിച്ച് ഇല്ലെങ്കില്‍ മൂട്ടില്‍ ഇട്ടില്ല എങ്കില്‍ വിളവു ഇല്ല .പണ്ട് ചാരം ,കാലിവളം മാത്രം മതി .ഇപ്പോള്‍ ബഹുരാഷ്ട്ര കുത്തക രാസ വള കമ്പനി ആണ് നമ്മുടെ വസ്തുവില്‍ എന്ത് വിതറിയാല്‍ കാര്‍ഷിക വിളകള്‍ കിട്ടണം എന്ന് തീരുമാനിക്കുന്നത് .കേരളത്തിലും ഈ മാഫിയ പിടി മുറുക്കി . അത് അറിയാത്തത് കേരള കാര്‍ഷിക വകുപ്പ് ആണ് . കോടികളുടെ രാസ വസ്തു വില്‍പ്പന നടക്കുന്നു . കര്‍ഷകര്‍ക്ക് ഇപ്പോള്‍ വളരെ വലിയ ആദായം .വരും വര്‍ഷം ഊഷര ഭൂമിയായി കേരളം മാറും . ഈ രാസ വസ്തുക്കള്‍ മൂലം സ്വാഭാവിക മൂലകങ്ങള്‍ നശിക്കും , വിരകളും മറ്റ് മണ്ണിലെ സൂക്ഷ്മ ജീവികളും ഇല്ലാതെ ആകും .ഒടുവില്‍ രാസ കീട നാശിനിയില്‍ നിന്നും ഉണ്ടാക്കുന്ന വിഭവം കഴിച്ചു കേരള ജനത പോലും ആരോഗ്യം നശിച്ചു അകാല മൃത്യുവിനു പാത്രമാകും .