Trending Now

വാസ്തു വിദ്യാ ഗുരുകുലത്തിൽ കോഴ്സുകൾ:മെയ് 31വരെ അപേക്ഷിക്കാം

 

konnivartha.com: വാസ്തുവിദ്യാ ഗുരുകുലത്തിൽ വിവിധ കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനത്തിന് മെയ് 31വരെ അപേക്ഷിക്കാം.

വാസ്തുശാസ്ത്രത്തിൽ ആറുമാസ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. ആകെസീറ്റ് 50. അപേക്ഷാഫീസ് 200 രൂപ. കോഴ്സ് ഫീസ് 10,000 + ജി.എസ്.ടി. എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മാത്രമായി ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ചുമർചിത്രകലയിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്സിനും എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. ആകെസീറ്റ് 25. അപേക്ഷ ഫീസ് 200 രൂപ. കോഴ്സ് ഫീസ് 25000 + ജി.എസ്.ടി. ചുമർചിത്രമേഖലയിൽ പ്രശസ്തരായ വിദഗ്ദ്ധരുടെ ക്ലാസുകൾ ഉണ്ടായിരിക്കും. എല്ലാ ശനിയും ഞായറും ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.

രണ്ടു കോഴ്സുകൾക്കും പ്രായപരിധിയില്ല. അപേക്ഷകൾ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി നൽകാം. കൂടുതൽ വിവരങ്ങൾക്ക്: എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട-689533., എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, അനന്തവിലാസം പാലസ്, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23. ഫോൺ: 0468-2319740, 9188089740, 9446134419, 9605046982, 9188593635.

error: Content is protected !!