Trending Now

പത്തനംതിട്ട , കണ്ണൂർ എന്നീ ജില്ലയിൽ മഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 12ന് പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകൾക്ക് മഴയോടനുബന്ധിച്ചുള്ള മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

konnivartha.com: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ പത്തനംതിട്ട , കണ്ണൂർ എന്നീ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് (15.6 -64.4 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

പ്രതീക്ഷിയ്ക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേന്ദ്ര കാലാവസ്ഥ വകുപ്പ് മെയ് 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കി.മി. വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത അറിയിച്ചു.

മെയ് 13, 14 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

As per the latest Radar Imagery, moderate spell of rainfall (15.6 -64.4 mm) is expected in the Pathanamthitta,Kannur district of Kerala for next 3 hours

IMPACTS EXPECTED

* Water logging on major roads and poor visibility on vehicles may lead to traffic congestion.
* Water logging / flooding in many parts of low-lying area and river banks.
* Uprooting of trees may cause damages related to the power sector.
* Partial damages to houses and huts.
* Chances of landslide and landslip.
* Rain could cause adverse impact on human & livestock as well as damage to loose & unsecured structures along the coastline

ACTIONS SUGGESTED

* Traffic may be regulated effectively
* Non essential movements may be restricted and remain at safe places.

error: Content is protected !!