ശബരിമല മാസ പൂജയ്ക്കായി എത്തുന്ന ഭക്തരുടെ സ്‌നാനഘട്ടമായ പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ മേടമാസ പൂജയുടെ പശ്ചാത്തലത്തില്‍ കൊച്ചുപമ്പ ഡാം തുറന്നുവിടാന്‍ കക്കാട്, സീതത്തോട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷണന്‍ ഉത്തരവായി.
(ഏപ്രില്‍ 9) രാവിലെ ആറുമുതല്‍ 18 വരെ പ്രതിദിനം 25,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഏകദേശം അഞ്ച് സെന്റിമീറ്റര്‍ ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ വൃഷ്ടിപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.