konnivartha.com: കോന്നി താലൂക്ക് പ്രമാടം വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ, കേരള സര്‍വെയും അതിരടയാളവും ആക്ട് 9 (2) പ്രകാരം പൂര്‍ത്തിയായി. സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും പ്രമാടം ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസിലും (പന്നിക്കണ്ടം ജംഗ്ഷന്‍, ഇളകൊളളൂര്‍, പ്രമാടം) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഭൂഉടമസ്ഥര്‍ക്ക് https://entebhoomi.kerala.gov.
നിശ്ചിത ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിച്ചില്ലായെങ്കില്‍ റീസര്‍വെ റിക്കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുളള ഭൂഉടമസ്ഥരുടെ പേരുവിവരം, അതിരുകള്‍, വിസ്തീര്‍ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വെ അതിരടയാള നിയമം 13 വകുപ്പ് അനുസരിച്ചുളള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി റിക്കാര്‍ഡുകള്‍ അന്തിമമാക്കും.