konnivartha.com: കോന്നി ഇളകൊള്ളൂർ അതിരാത്ര മഹായാഗത്തിന്‍റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരിക്ക് അഷ്ടമംഗല്യം നൽകി ആചാര്യവരണം നടത്തപ്പെട്ടു.
ഗുരുവായൂർ തന്ത്രി മoത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇളകൊള്ളൂർ ക്ഷേത്രം മേൽശാന്തി അനീഷ് വാസുദേവൻ പോറ്റി, സംഹിതാ ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹൻ ,സംഘാടക സമിതി ജനറൽ കൺവീനർ വി.പി.അഭിജിത്ത്, കൺവീനർമാരായ രാജേഷ് മുരിപ്പാറ,നന്ദു കൃഷ്ണൻ, വിദേശ വ്യവസായി ശ്രീറാം മേനോൻ, നർത്തകി കൃഷ്ണ മേനോൻ എന്നിവർ നേതൃത്വം നൽകി.