ടിക്കറ്റ് ചോദിച്ച ടിടിഇയെ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

 

തൃശൂരിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപത്താണ് സംഭവം. എറണാകുളം സ്റ്റേഷനിലെ ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. താഴെ വീണ ഇദ്ദേഹത്തിന്റെ ദേഹത്തുകൂടി ട്രെയിൻ കയറിയതിനെത്തുടർന്നാണു മരണം. പ്രതിയെ പാലക്കാടുനിന്ന് പോഎറണാകുളം – പട്ന എക്സ്പ്രസ് വൈകിട്ട് തൃശൂർ സ്റ്റേഷൻ വിട്ടശേഷം ആണു സംഭവം. ടിക്കറ്റ് ചോദിച്ചെത്തിയ പരിശോധകനും ഇതര സംസ്ഥാന തൊഴിലാളിയും തമ്മിൽ തർക്കം ഉണ്ടായി. ഇതിനെത്തുടർന്നാണ് ഇയാൾ ടിടിഇയെ ആക്രമിച്ച് തള്ളിയിട്ടത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ പാലക്കാട് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു.ലീസ് കസ്റ്റഡിയിലെടുത്തു. ഒഡീഷ സ്വദേശിയായ രജനികാന്ത് ആണ് പിടിയിലായത്.

error: Content is protected !!