
konnivartha.com: പത്തനംതിട്ട ജില്ലയില്‍ പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുന്നത് സംബന്ധിച്ച കരട് സര്‍വെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മണല്‍ ഖനനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒരു മാസത്തിനുളളില്‍ ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതും ആയത് പരിശോധനയ്ക്ക് വിധേയമാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.