Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/03/2024 )

റാങ്ക് പട്ടിക നിലവില്‍ വന്നു

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ( സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫോര്‍ എസ്സി /എസ്റ്റി) (കാറ്റഗറി നം. 734/2022) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക നിലവില്‍ വന്നു

പത്തനംതിട്ട ജില്ലയില്‍ എന്‍.സി.സി സൈനിക ക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് (വിമുക്ത ഭടന്മാര്‍ മാത്രം) (എന്‍സിഎ പട്ടികജാതി ) (കാറ്റഗറി നം. 241/2022) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 31 ന് തുറന്നുപ്രവര്‍ത്തിക്കും

പൊതുജനങ്ങളില്‍ നിന്നുളള നികുതി സ്വീകരിക്കുന്നതിനായി  പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 31 ഞായര്‍  തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

മണല്‍ ഖനനം; കരട് സര്‍വെ റിപ്പോര്‍ട്ട്  പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം

പത്തനംതിട്ട ജില്ലയില്‍ പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്നും മണല്‍ ഖനനം നടത്തുന്നത് സംബന്ധിച്ച കരട് സര്‍വെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാര്‍ച്ച് രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണല്‍ ഖനനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒരു മാസത്തിനുളളില്‍ ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കാവുന്നതും ആയത് പരിശോധനയ്ക്ക് വിധേയമാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

ബ്രയില്‍ ലിപിയില്‍ പ്രവീണ്യമുള്ള പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ഇന്‍സ്ട്രക്ടര്‍മാരായി തെരെഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 4000 രൂപ ഓണറേറിയമായി അനുവദിക്കും. അപേക്ഷകര്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട -689 648 എന്ന വിലാസത്തില്‍ ഏപ്രില്‍ 12ന് മുന്‍പ് അപേക്ഷിക്കണം