Trending Now

പ്രധാനമന്ത്രി പത്തനംതിട്ടയില്‍ ( 15/03/2024 ) : കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍

 

konnivartha.com: പത്തനംതിട്ട ,മാവേലിക്കര ലോക സഭാ തിരഞ്ഞെടുപ്പിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളുടെ ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മണിയ്ക്ക് എത്തിച്ചേരും . ഇതിനു മുന്നോടിയായി കനത്ത സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തി .പ്രധാന മന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങുന്നത് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് . തുടര്‍ന്ന് പത്തനംതിട്ട മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ  എത്തും

ഡ്രോണ്‍ തുടങ്ങിയവ പറത്തിയാല്‍ കര്‍ശന നിയമനടപടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഡ്രോണുകളും മറ്റും നിരോധിച്ചു ജില്ലാ പോലീസ് മേധാവി വി അജിത് ഉത്തരവായി.

ഇരു സ്റ്റേഡിയങ്ങളുടെയും മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയില്‍ ഡ്രോണുകള്‍, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയര്‍ ക്രാഫ്റ്റുകള്‍, ഏറോമോഡലുകള്‍, പാരാഗ്ലൈഡറുകള്‍, പാരാ മോട്ടറുകള്‍, ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട് എയര്‍ ബലൂണുകള്‍, പട്ടങ്ങള്‍ തുടങ്ങിയവ പറത്തുന്നതിനാണ് നിരോധനം. ( മാര്‍ച്ച് 15 വെള്ളി) രാത്രി 10 വരെയാണ് നിരോധനം. ലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

പ്രധാനമന്ത്രിയുടെ ജില്ലാ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. അടൂര്‍ ഭാഗത്തുനിന്നും ഓമല്ലൂര്‍ വഴി പത്തനംതിട്ടയ്ക്കു വരുന്ന വാഹനങ്ങള്‍ സന്തോഷ് ജംഗ്ഷനില്‍ ഇടത്തു തിരിഞ്ഞ് എജിടി ആഡിറ്റോറിയം ജംഗ്ഷനിലെത്തി വലത്തേക്ക് പുന്നലത്തുപടി സെന്റ് പീറ്റേഴ്സ് വഴി ടൗണില്‍ പ്രവേശിക്കണം.

പത്തനംതിട്ട നിന്നും അടൂര്‍ക്ക് പോകുന്ന ബസ് ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും താഴെ വെട്ടിപ്രം, മേലേ വെട്ടിപ്രം ജംഗ്ഷനുകള്‍ കടന്ന് സെന്റ് പീറ്റേഴ്സ് എത്തി സ്റ്റേഡിയം ജംഗ്ഷനിലൂടെ പോകേണ്ടതാണ്. പൂങ്കാവ് ഭാഗത്തേക്കുള്ള ബസ് ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും കുമ്പഴ മല്ലശ്ശേരി ജംഗ്ഷനിലൂടെ പോകണം. ഏഴംകുളം ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് എത്തുന്നവ വാഴമുട്ടം ജംഗ്ഷനില്‍ ഇടത്തേക്ക് തിരിഞ്ഞ് ഓമല്ലൂര്‍ വഴി സന്തോഷ് ജംഗ്ഷനിലെത്തി വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് എജിടി ഓഡിറ്റേറിയം ജംഗ്ഷനില്‍ വലത്തേക്ക് കടന്ന് പുന്നലത്തുപടി സെന്റ് പീറ്റേഴ്സ് വഴി ടൗണിലേക്ക് കടക്കണം.

പാര്‍ക്കിംഗ് സൗകര്യം
പ്രധാനമന്ത്രിയുടെ ജില്ലാ സന്ദര്‍ശനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് ഓഫീസിനു സമീപത്തുള്ള ശബരിമല ഇടത്താവളം, സെന്റ് പീറ്റേഴ്സ് ജംഗ്ഷന് അടുത്തുള്ള ജിയോ ഗ്രൗണ്ട്, മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനപാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

error: Content is protected !!