konnivartha.com/ സന്നിധാനം: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിക്കും.
പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകരുന്നതോടെ അയ്യപ്പ ഭക്തർ ശരണം വിളികളുമായി പതിനെട്ടു പടികൾ കയറി അയ്യപ്പ ദർശനമാരംഭിക്കും. നട തുറന്ന ശേഷം ഭക്തർക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനർ വിഭൂതി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ക്ഷേത്രങ്ങളിൽ ഉണ്ടാകില്ല. വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് നട തുറക്കും. തുടർന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും.