Trending Now

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം

konnivartha.com: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ് എസ് സി) ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലുംവകുപ്പുകളിലും  489 തസ്തികകളിലായി നിലവിലുള്ള 2049 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. 

 

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി ബി ഇ) യുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  യോഗ്യതാ മാനദണ്ഡങ്ങൾ, നിബന്ധനകൾ,  വ്യവസ്ഥകൾ, അപേക്ഷാ മാതൃക എന്നിവ https://ssc.gov.inhttp://ssckkr.kar.nic.in എന്നീ ഓൺലൈൻ ലിങ്കുകളിൽ ലഭ്യമാണ്. ഓൺലൈനായി മാത്രമായിരിക്കും  അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി  മാർച്ച് 18. എല്ലാ സ്ത്രീകൾക്കും  സംവരണത്തിന് അർഹരായ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

error: Content is protected !!