konnivartha.com/ കോന്നി:- കോന്നി ഗവൺമെൻ്റ് ഹയസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച മികവ് 2024 പരിപാടിയിലാണ് അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ശ്രദ്ധേയമായത്. കുട്ടികൾ ആർജ്ജിച്ച കഴിവുകൾ വിവിധ ഭാഷകളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ ആസ്വാദകരായാണ് തൊഴിലാളികൾ എത്തിയത്. വൈകിട്ട് ചന്ത മൈതാനിയിൽ നടന്ന ചടങ്ങിൽ വിവിധ ഭാഷകളിൽ കുട്ടികൾ ആർജ്ജിച്ച പ്രാവീണ്യം വിവിധ കലാരൂപങ്ങളായി അവതരിപ്പിക്കപ്പെട്ടു .
ഉച്ചയ്ക്ക് 3 മണിക്ക് തുടങ്ങിയ പരിപാടി കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനി സാബു ഉൽഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ് മിസ്ട്രെസ് എസ് എം ജമീലാ ബീവി, എൻ അനിൽ കുമാർ, അബൂബക്കർ സിദ്ദീഖ്, എസ് ബിജോയ്, കെ പി സിന്ധു, എൻ എസ് രാജേന്ദ്രകുമാർ, ആർ പ്രസന്നകുമാർ, സുരേഷ് കുമാർ, കെ പി നൗഷാദ് എന്നിവർ സംസാരിച്ചു