konnivartha.com: കോന്നി :വന്യമൃഗ ശല്യം രൂക്ഷമായ കലഞ്ഞൂർ പാടം പൂമരുതിക്കുഴിയിൽ അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ എ ഷിബു ഐ എ എസ്, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ് എന്നിവർ സന്ദർശിച്ചു.
കഴിഞ്ഞ 4 ദിവസമായി മേഖലയിൽ കാട്ടനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് എം എൽ എ കളക്ടറേയും , ഡി എഫ് ഒ യെയും, വനം, റവന്യു, കെ എസ് ഈ ബി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു യോഗം വിളിച്ചത്.
ജനങ്ങൾ പരാതികളും ആശങ്കകളും എംഎൽ എ യുമായി പങ്കുവെച്ചു.പാടം പിച്ചാണ്ടിക്കുളം ഫോറെസ്റ് ഔട്ട് പോസ്റ്റ് മുതൽ പൂമരുതിക്കുഴി വരെയുള്ള ഭാഗത്ത് റോഡിൽ കഴിഞ്ഞ ആനയിറങ്ങിയത്
പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.കൂടുതൽ വനപാലകർ എത്തിയാണ് ആനയെ കാട്ടിലേക്ക് തിരികെ അയച്ചത്.പൂമരുതിക്കുഴിയിൽ ഇന്നലെ പുലി വളർത്തുനായയെ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.പ്രദേശത്ത് കൂട് അടിയന്തിരമായി സ്ഥാപിക്കാൻ എം എൽ എ നിർദ്ദേശിച്ചു.
വന്യ മൃഗശല്യം രൂക്ഷമായ പൂമരുതിക്കുഴി തട്ടാക്കുടി മേഖലയിൽ 4 കിലോമീറ്റർ ദൂരം അടിയന്തിരമായി സോളാർ ഫെൻസിങ് സ്‌ഥാപിക്കുമെന്ന് എം എൽ എ അറിയിച്ചു.
പാടം ഫോറെസ്റ്റ് മേഖലയിൽ 14 കിലോമീറ്റർ ദൂരം സോളാർ ഫെൻസിങ് സ്‌ഥാപിക്കുന്നതിള്ള അനുമതി ലഭ്യമായെന്നും എം എൽ എ പറഞ്ഞു.
കോന്നി ഡിവിഷനിൽ രണ്ടു കോടി രൂപയുടെ സോളാർ ഫെൻസിങ് സ്‌ഥാപിക്കുന്നതിനുള്ള പ്രത്യേകപദ്ധതിക്കും അനുമതി ലഭ്യമായെന്നു എം എൽ എ അറിയിച്ചു.പൂമരുതിക്കുഴി കേന്ദ്രികരിച്ചു വന സംരക്ഷണ സമിതി രൂപീകരിക്കുവാൻ എം എൽ എ നിർദ്ദേശിച്ചു.പിച്ചാണ്ടിക്കുളം ഫോറസ്റ്റ് ഔട്ട് പോസ്റ്റിൽ രാത്രിയിലും വനപാലകരുടെ സേവനം ലഭ്യമാക്കുവാൻ എം എൽ എ കോന്നി ഡി എഫ് ഒ യ്ക്ക് നിർദ്ദേശം
മേഖലയിൽ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ കാട് കയറി കിടക്കുന്നത് അടിയന്തിരമായി നോട്ടീസ് നൽകി കാടു തെളിക്കുവാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.വാർഡ് മെമ്പർ, ഡെപ്യുട്ടി ഫോറെസ്റ്റ് ഓഫിസർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ഭാരവഹികളായുള്ള ജനകിയ സമിതി രൂപീകരിക്കുവാൻ എം എൽ എ നിർദ്ദേശിച്ചു.വന്യമൃഗങ്ങൾക്ക് കാട്ടിനുള്ളിൽ വെള്ളം കിട്ടുന്നതിന് വനത്തിനുള്ളിലെ കുളങ്ങൾ വൃത്തിയാക്കുവാനും എം എൽ എ നിർദ്ദേശിച്ചു.
എം എൽ എ ഫണ്ടിൽ നിന്നും പിച്ചാണ്ടിക്കുളം മുതൽ പൂമരുതിക്കുഴി വരെ വന മേഖലയിൽ തെരുവ് വിളക്കുകൾ സ്‌ഥാപിക്കുന്നത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുവാൻ കെ എസ് ഈ ബി അസി. എഞ്ചിനിയറോട് എം എൽ എ നിർദ്ദേശിച്ചു.
പൂമരുതിക്കുഴി യിലേക്കുള്ള റോഡിന്റെ വശങ്ങൾ വീതി കൂട്ടുന്നതിന് ആവശ്യമായ അനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഡി എഫ് ഒ യ്ക്ക് നിർദേശം നൽകി.
എം എൽ എ യോടൊപ്പം ജില്ലാ കളക്ടർ എ ഷിബു ഐ എ എസ്, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ്,കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി,വൈസ് പ്രസിഡന്റ് മിനി എബ്രഹാം,കോന്നി തഹസിൽദാർ മഞ്ജുഷ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി വി ജയകുമാർ, സുജ അനിൽ ഫോറെസ്റ്റ്, റവന്യു,പഞ്ചായത്ത്,കെ എസ് ഈ ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.