Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 03/02/2024 )

അപ്രന്റീസ് മേള
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ് മേളയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാതല അപ്രന്റീസ് മേളഫെബ്രുവരി 12 ന് ചെന്നീര്‍ക്കര ഗവ ഐ ടി ഐ യില്‍ നടക്കും. വിവിധ സര്‍ക്കാര്‍ /  അര്‍ദ്ധ സര്‍ക്കാര്‍ / സ്വകാര്യ മേഖലകളിലെ  സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഒരു  വര്‍ഷത്തേക്കാണ് നിയമനം.
ഐ ടി ഐ പാസായവരും  മുന്‍കാലങ്ങളില്‍ അപ്രന്റീസ്ഷിപ്പില്‍ ഏര്‍പ്പെടാതിരുന്ന ട്രെയിനികള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, മറ്റ് അനുബന്ധ രേഖകളുമായി എത്തണം.
ഫോണ്‍ – 0468 2258710

കെട്ടിട നികുതി ക്യാമ്പ് അഞ്ച് മുതല്‍
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 2024  കെട്ടിട നികുതിയുമായി ബന്ധപ്പെട്ട കളക്ഷന്‍ ക്യാമ്പ്  തീയതി, സമയം , സ്ഥലം എന്നീ ക്രമത്തില്‍
ഫെബ്രുവരി അഞ്ചിന് 11 മുതല്‍ മൂന്ന് വരെ ചെങ്ങരൂര്‍ പബ്ലിക്ക് ലൈബ്രറി
ആറിന്  11 മുതല്‍ മൂന്ന് വരെ ശാസ്താങ്കല്‍  ജംഗ്ഷന്‍
ഏഴിന് 11 മുതല്‍ മൂന്ന് വരെ പുതുശ്ശേരി ജംഗ്ഷന്‍
എട്ടിന് 11 മുതല്‍ മൂന്ന് വരെ പാലത്തിങ്കല്‍ ജംഗ്ഷന്‍
ഒന്‍പതിന് 11 മുതല്‍ മൂന്ന് വരെ എന്‍ എസ് എസ് കരയോഗ മന്ദിരം അമ്പാട്ടുഭാഗം
12 ന് 11 മുതല്‍ മൂന്ന് വരെ കാഞ്ഞിരത്തിങ്കല്‍ അങ്കണവാടി
13 ന് 11 മുതല്‍ മൂന്ന് വരെ എന്‍ജിനീയറിംഗ് കോളേജ് ജംഗ്ഷന്‍
14 ന് 11 മുതല്‍ മൂന്ന് വരെ മടുക്കോലി ജംഗ്ഷന്‍
15 ന് 11 മുതല്‍ മൂന്ന് വരെ പൂതാംപുറം എല്‍ പി സ്‌കൂള്‍

ഒ ബി സി  വിഭാഗക്കാര്‍ക്ക് ഗ്രീന്‍ വീല്‍ വാഹന വായ്പ
പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഓട്ടോ ടാക്‌സി മേഖലയില്‍ ജോലി ചെയുന്നവര്‍ക്ക് ഇലക്ട്രിക്ക് സി എന്‍ ജി ഓട്ടോ ടാക്് സികള്‍ വാങ്ങുന്നതിനും പെട്രോള്‍ വാഹനങ്ങള്‍ സി എന്‍ ജി യിലേക്ക് മാറ്റുന്നതിനും ധനസഹായം നല്‍കുന്ന ഗ്രീന്‍ വീല്‍ വാഹന വായ്പ പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു.പരമാവധി വായ്പ തുക എട്ട്  ലക്ഷം രൂപ, പലിശ നിരക്ക് ഏഴ് ശതമാനം, തിരിച്ചടവ് കാലാവധി അഞ്ച്  മുതല്‍ ഏഴ് വര്‍ഷം വരെ, പ്രായപരിധി 18 മുതല്‍ 60 വരെ. കുടുംബവാര്‍ഷിക വരുമാനം 2,50,000 രൂപ വരെ. ലൈസന്‍സ് ബാഡ്ജ്  നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ജാമ്യ വ്യവസ്ഥകള്‍ ബാധകം.അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും പത്തനംതിട്ട ഹെഡ്‌പോസ്റ്റോഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസിനെ സമീപിക്കാം.
ഫോണ്‍- 04682226111, 2272111, 9447710033

അപേക്ഷിക്കാം
അപ്പര്‍ പ്രൈമറിസ്‌ക്കൂളിലേക്ക് സര്‍ക്കാര്‍ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. 50ശതമാനത്തിലധികം മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ബിഎ ഹിന്ദി പാസായിരിക്കണം. ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 17 മുതല്‍ 35 വരെയാണ് പ്രായപരിധി. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. അപേക്ഷകള്‍  പ്രിന്‍സിപ്പല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം,അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍- 04734296496, 8547126028

പുസ്തക പ്രകാശനം നടത്തി
പെരിങ്ങര ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ കലന്ദിക പുസ്തകത്തിന്റെ പ്രകാശനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിര്‍വഹിച്ചു.
25 വര്‍ഷത്തെ കുടുംബശ്രീയുടെ ചരിത്രം രചിക്കുന്ന രചന  കാമ്പയിന്റെ ഭാഗമായാണ് പുസ്തകം പുറത്തിറക്കിയത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീത പ്രസാദ്, സ്മിത,നവ്യ, സുജിത തുടങ്ങിയവര്‍ പങ്കെടുത്തു.

മൃഗ സംരക്ഷണ വകുപ്പ് – സെമിനാര്‍ 7 ന്
പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഏഴിന്   9.30 ന്് പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍  മൃഗക്ഷേമവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിമയങ്ങളും സംബന്ധിച്ച് മൃഗ സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറും 2022-23  വര്‍ഷത്തെ ജില്ലാതല  ജന്തുഷേമ അവാര്‍ഡ് വിതരണത്തിന്റെ  ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. പെറ്റ് ഷോപ്പ് ഉടമസ്ഥര്‍, ഡോഗ് ബ്രീഡേഴ്സ്, പൊതുജനങ്ങള്‍  എന്നിവര്‍ക്കായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.  മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുെൈസന്‍  അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ആര്‍ അജിത്കുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ജെ ഹരികുമാര്‍ , മുന്‍സിപ്പല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉപതിരഞ്ഞെടുപ്പ്  
ഫെബ്രുവരി 22 ന് നടക്കുന്ന നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലേക്കുളള നാമനിര്‍ദ്ദേശപത്രിക ഫെബ്രുവരി അഞ്ച് വരെ സമര്‍പ്പിക്കാം.ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍  ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ എ. ഷിബു അധ്യക്ഷത വഹിച്ചു.ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പത്മചന്ദ്ര കുറുപ്പ്,വകുപ്പ് ഉദ്യോഗസ്ഥര്‍  എന്നിവര്‍ പങ്കെടുത്തു.

ജനാധിപത്യപരമായ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച്
കുട്ടികള്‍ ബോധവാന്മാരായി വളരണം:  മന്ത്രി വീണാ ജോര്‍ജ്

ഭരണഘടന ഉറപ്പു നല്‍കുന്ന ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന സന്ദേശമാണ് ബാല പാര്‍ലമെന്റ് മുന്നോട്ട് വയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍  മല്ലപ്പള്ളി മാര്‍ ഡയനേഷ്യസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബാല പാര്‍ലമെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജനാധിപത്യപരമായ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചു കുട്ടികള്‍ ബോധവാന്മാരായി വളരണം. നിയമനിര്‍മാണ സഭയില്‍ നിന്നുണ്ടാകുന്ന നിയമങ്ങള്‍ രാജ്യത്തിനെ മുന്നോട്ട് നയിക്കുന്നതും ഭാവി നിര്‍ണയിക്കാന്‍ പോകുന്നതുമാണ്. നിയമസഭയില്‍ നടക്കുന്ന കാര്യങ്ങളെ നിസാരമായി അവതരിപ്പിക്കുന്ന തെറ്റായ പ്രവണത നിലനില്‍ക്കുമ്പോള്‍ ബാല പാര്‍ലമെന്റ് സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണ്. നിയമനിര്‍മാണ സഭകളില്‍ നടക്കുന്നത് മനസിലാക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്.  ഭാവി ഇന്ത്യയെ നയിക്കാനുള്ള കുട്ടികളിലൂടെ ബാലപാര്‍ലമെന്റ് സംഘടിപ്പിക്കുന്നതിലൂടെ ശിശുക്ഷേമ സമിതി പ്രധാനപ്പെട്ട ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍,  സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറര്‍ എസ് ജയപാല്‍, ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ, വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി,  സംഘാടക സമിതി ചെയര്‍മാന്‍ ബിനു വര്‍ഗീസ്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തംഗം രതീഷ് പീറ്റര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, സിഡബ്ലുസി അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുട്ടികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാലപാര്‍ലമെന്റ്


പാര്‍ലമെന്റിന്റെ തികഞ്ഞ രൂപത്തിലും ഭാവത്തിലും കുട്ടികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാലപാര്‍ലമെന്റ്. ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍  മല്ലപ്പള്ളി മാര്‍ ഡയനേഷ്യസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ബാലപാര്‍മെന്റില്‍ കുട്ടികള്‍ സംരക്ഷിക്കപ്പെടുകയും അവരുടെ വികസനാവശ്യങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്യുകയെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച പാര്‍ലമെന്റില്‍ നന്ദി പ്രമേയവും ഭേദഗതി ചര്‍ച്ചയും നടന്നു.
വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യത്തിലുണ്ടാകേണ്ട ഇടപെടലുകള്‍ സംബന്ധിച്ചും ബാലവേല, ബാലവിവാഹം, ബാലപീഢനം, ശിശുമരണനിരക്ക്,  ശാസ്ത്രബോധത്തീലൂന്നി സമൂഹം മുന്നോട്ടു പോകേണ്ടതിനെ സംബന്ധിച്ചും ഈ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഗൗരവപൂര്‍വം അവതരിപ്പിച്ചു. തുടര്‍ന്നു നന്ദിപ്രമേയത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടിക്ക് ശേഷം ഭരണഘടനയുടെ ആമുഖം വായിച്ച് പാര്‍ലമെന്റ് പിരിഞ്ഞു.
ജില്ലാ ശിശുക്ഷേമ സമിതി തെരഞ്ഞെടുത്ത 30 കുട്ടികളാണ് പാര്‍ലമെന്ററ് നേതാക്കളായി  പരിപാടി നയിച്ചത്. കുട്ടികളുടെ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ കുട്ടിനേതാക്കള്‍ക്ക് ക്യാമ്പ് സംഘടിപ്പിച്ച് പരിശീലനവും നല്‍കിയിരുന്നു. രാഷ്ട്രപതിയായി എയ്ഞ്ചല്‍ എലിസബത്ത് ബിനോജും സ്പീക്കറായി അലന്‍ സാം വിനുവും  പ്രധാനമന്ത്രിയായി അമൃത് മനുവും പ്രതിപക്ഷനേതാവായി വി നീരജയും ബാലപാര്‍ലമെന്റിനെ മികവുറ്റതാക്കി.
error: Content is protected !!