Trending Now

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ :നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

 

ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍. ഒമ്പതംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. ജെഡിയുവിനും ബിജെപിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണുള്ളത്. എച്ച്എമ്മിന്റെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ബിഹാറിലെ എല്ലാ ബിജെപി എംഎല്‍എമാരും നിതിഷിനെ പിന്തുണച്ച് കത്ത് നല്‍കി. ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും മറ്റ് നേതാക്കളും സത്യപ്രതിജ്ഞ നടക്കുന്ന പട്‌നയിലെത്തി.

ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തസാമ്രാട്ട് ചൗധരിയേയും വിജയ് സിൻഹയേയും അദ്ദേഹം അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ബിഹാറിൽ രൂപീകരിച്ച എൻഡിഎ സർക്കാർ സംസ്ഥാനത്തിൻ്റെ വികസനവും ജനങ്ങളുടെ അഭിലാഷങ്ങളും ഉറപ്പായും നിറവേറ്റും.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാർ ജിയെയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത സാമ്രാട്ട് ചൗധരിയെയും വിജയ് സിൻഹ ജിയെയും ഞാൻ അഭിനന്ദിക്കുന്നു.

ഈ ടീം സംസ്ഥാനത്തെ എൻ്റെ കുടുംബാംഗങ്ങളെ പൂർണ്ണ സമർപ്പണത്തോടെ സേവിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.”

error: Content is protected !!