ജപ്പാന്‍ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി

 

ജപ്പാന്‍റെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി. സെപ്റ്റംബർ ഏഴിനാണ് വിക്ഷേപിച്ചത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ.ജപ്പാൻ ബഹിരാകാശ ഏജൻസി ജക്‌സയുടെ ചാന്ദ്രദൗത്യമായ മൂൺ സ്‌നൈപ്പർ ചന്ദ്രനിലിറങ്ങി. ലക്ഷ്യസ്ഥാനത്തിന് നൂറ് മീറ്റർ പരിധിയിൽ കൃത്യമായി ലാൻഡ് ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. ഷിയോലി ഗർത്തത്തിന് സമീപമുള്ള ചരിഞ്ഞ പ്രതലത്തിലായിരുന്നു ലാൻഡിംഗ്.

അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് പുറകെ ചന്ദ്രനിലിറങ്ങിയ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി.