Trending Now

അമ്മമാരടങ്ങുന്ന അരുവാപ്പുലത്തെ ഭക്തജന കൂട്ടായ്മ അയ്യപ്പന്‍ കഞ്ഞി നടത്തി

 

konnivartha.com: മണ്ഡലകാലത്ത് തുടർച്ചയായി കോന്നി അരുവാപ്പുലത്തെ കുടുംബശ്രീ കൂട്ടായ്മ ഈ വർഷവും തമിഴ്നാട്ടിൽ നിന്നും അച്ചൻകോവിൽ കാനന പാത വഴി നടന്നു വരുന്ന അയ്യപ്പ സ്വാമിമാർക്ക് അന്നദാന വഴിപാടായി കഞ്ഞി സമർപ്പിക്കുന്ന ചടങ്ങ് ഈ വർഷവും വളരെ വിപുലമായി കൊണ്ടാടി. അന്നദാനച്ചടങ്ങിൽ വാർഡ് മെമ്പർ സ്മിത സന്തോഷ് ആശംസ അറിയിച്ചു.

രാവിലെ 11 മണിക്കു തുടങ്ങിയ അന്നദാനം രാത്രി വൈകിയും തുടർന്നു. ശേഷം അയ്യപ്പ ഭക്തിഗാന ഭജനയോടുകൂടി ഈ വർഷത്തെ അന്നദാനത്തിന് സമാപനം കുറിച്ചു. തുർന്നുള്ള വർഷങ്ങളിലും വളരെ വിപുലമായി അന്നദാനച്ചടങ്ങ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അമ്മമാരടങ്ങുന്ന ഒരു കൂട്ടം ഭക്തജന കൂട്ടായ്മ.

error: Content is protected !!