Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 01/01/2024)

നവോദയ : ആറാംക്ലാസ് പ്രവേശനപരീക്ഷ 20ന്
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്ക്  അപേക്ഷ സമര്‍പ്പിച്ചവര്‍ navodaya.gov.in എന്ന വെബ്സൈറ്റില്‍ നിന്നും  അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ്  ചെയ്ത് ജനുവരി 20 ന് കൃത്യസമയത്ത് പരീക്ഷാ സെന്ററില്‍ എത്തിചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍ : 0473 5265246.

 
ഗതാഗത നിയന്ത്രണം
വെണ്ണികുളം -റാന്നി റോഡില്‍ മേനാംതോട്ടം മുതല്‍ പൂവന്‍മല വരെയുളള ഭാഗത്ത് കേരള വാട്ടര്‍ അഥോറിറ്റിയുടെ റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ജനുവരി മൂന്നു മുതല്‍ രണ്ടാഴ്ചത്തേക്ക് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.യോഗം ചേരും
ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളുടെ  യോഗം ജനുവരി അഞ്ച് പകല്‍ മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ദേശീയ യൂത്ത് സെമിനാര്‍ സംഘടിപ്പിക്കും
യുവജന കമ്മീഷന്‍ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍  സംഘടിപ്പിക്കും.

യൂത്ത് എംപവര്‍മെന്റ് , മെന്റല്‍ റിസൈലന്‍സ്, ഹാപ്പിനസ്- ചലഞ്ചസ് ആന്റ് പോസിബിലിറ്റീസ്  എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കുവാന്‍ താല്പര്യമുള്ള 18നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം.
അക്കാദമിക് രംഗങ്ങളിലും അക്കാദമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. ഈ വിഷയവുമായി ബന്ധപ്പെട്ട് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ [email protected] എന്ന മെയില്‍ ഐഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി എം ജി, തിരുവനന്തപുരം -33),നേരിട്ടോ നല്‍കാം.
ഫോണ്‍: 8086987262, 0471-2308630.
അപേക്ഷകള്‍ റദ്ദാക്കി
നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന തലത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഹോമിയോ- ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് 23.06.2023 ലെ 20/2023/എന്‍ എ എം/ പി ടി എ   നോട്ടിഫിക്കേഷന്‍ വഴി ക്ഷണിച്ച അപേക്ഷകള്‍ റദ്ദാക്കി.  ഈ തസ്തികയിലേക്ക് അപേക്ഷിച്ച എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും  http://nam.kerala.gov.in എന്ന വെബ്സൈസ്റ്റ് മുഖേന സംസ്ഥാന തലത്തില്‍ ജനുവരി 10-ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണെന്ന് നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി (ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ) കുടിശ്ശിക ഒടുക്കുന്നതിനുള്ള സമയം 2024 മാര്‍ച്ച് 31 വരെ നീട്ടി. കുടിശ്ശിക ഒടുക്കുവാനുള്ള തൊഴിലാളികള്‍ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണെന്ന്് പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു ഫോണ്‍ : 0468 2320158.

സ്വീകരണം നല്‍കും
സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികളാകുന്ന ജില്ലയ്ക്കു നല്‍കുന്ന സ്വര്‍ണ കപ്പ് തിരുവല്ല വഴി കലോത്സവ വേദിയായ കൊല്ലത്തേക്കു കൊണ്ടുപോകുന്നതിനോടനുബന്ധിച്ചു ജനുവരി മൂന്നിന്് രാവിലെ ഒന്‍പതിന്  എസ്.സി.എസ്. എച്. എസ്.എസ്. തിരുവല്ല അങ്കണത്തില്‍ കപ്പിന് സ്വീകരണം നല്‍കുമെന്ന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.