
konnivartha.com: വ്യാപാരിയെ കടയ്ക്കുള്ളില്‍ കൊലപ്പെടുത്തി ആറു പവന്‍റെ മാലയും പണവും കവര്‍ന്നു . മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ് ( 73 ) കൊല്ലപ്പെട്ടത് .
പോസ്റ്റ് ഓഫീസ് പടിക്കല്‍ മലഞ്ചരക്ക് വ്യാപാരി ആണ് . സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്ക് നഷ്ടപ്പെട്ടു . കഴുത്ത് ഞെരിച്ചു കൊന്നു എന്നാണ് പ്രാഥമിക നിഗമനം കയ്യും കാലും കൂട്ടി കെട്ടി വായില്‍ തുണി നിറച്ച നിലയില്‍ ആണ് . പ്രൊഫഷനല്‍ മോഷ്ടാക്കള്‍ ആണ് കൃത്യം നടത്തിയത് എന്നാണ് നിഗമനം . പോലീസ് അന്വേഷണം ആരംഭിച്ചു