റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ താല്‍ക്കാലിക നിയമനം
കേരള മീഡിയ അക്കാദമിയില്‍ ഒഴിവുള്ള റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യതയും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അറിവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍. 0484-2422275.
അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. മേല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ആശ്രിതരായവരും ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ് /അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനത്തിന് സാധുവായ യുഡിഐഎസ്ഇ കോഡ് ഉണ്ടായിരിക്കണം. അപേക്ഷകരായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍/രക്ഷിതാക്കള്‍ അനാരോഗ്യമായ ചുറ്റു പാടുകളില്‍ പണിയെടുക്കുന്നു എന്നു തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിയുടെ /സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യ പത്രം, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം), ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍ മാത്രം), സഹിതം സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. ഹരിത കര്‍മ്മസേന പ്രവര്‍ത്തകരുടെ ആശ്രിതര്‍ക്ക് പദ്ധതി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ജാതി, വരുമാനം എന്നീ നിബന്ധനകള്‍ ബാധകമല്ല. അപേക്ഷിക്കുന്നതിനുളള സമയപരിധി മാര്‍ച്ച് 15 വരെ. ഫോണ്‍ : 0468 2322712.
പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം പത്തനംതിട്ട ഓഫീസിന്റെ പരിധിയിലുളള പത്തനംതിട്ട, കോഴഞ്ചേരി സെക്ഷനുകളിലെ റോഡുകളിലെയും ഭൂമിയിലെയും എല്ലാവിധ കൈയ്യേറ്റങ്ങളും ജനുവരി എട്ടിന് മുമ്പായി അടിയന്തരമായി ഒഴിഞ്ഞുതരണമെന്നും അല്ലാത്തപക്ഷം കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പൊതുമരാമത്ത് കൈയ്യേറ്റങ്ങള്‍ ജനുവരി ഒന്‍പത് മുതല്‍ നേരിട്ട് ഒഴിപ്പിക്കുന്നതും ആയതിലേക്കുളള ചെലവ് കൈയ്യേറ്റക്കാരില്‍ നിന്നും ഈടാക്കുന്നതാണെന്നും പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 10 ദിവസത്തെ സൗജന്യ കൂണ്‍ കൃഷി പരിശീലനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270243, 8330010232 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജനുവരി മൂന്നിനു സൗജന്യ ഹാന്‍ഡ് എംബ്രോയിഡറി, മെഷീന്‍ എംബ്രോയിഡറി, ഫാബ്രിക്പെയിന്റിംഗ്, ഫിംഗര്‍പെയിന്റിംഗ്, നിബ്പെയിന്റിംഗ്, ത്രീഡി പെയിന്റിംഗ്, സ്പ്രെ പെയിന്റിംഗ് പരിശീലനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം.18നും 45 നും ഇടയില്‍പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍ 8330010232, 0468 2270243.
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. മൈന്റ് മാറ്റേഴ്സ്: യൂത്ത്, എമ്പവര്‍മെന്റ് ആന്‍ഡ് മെന്റല്‍ വെല്‍ബീയിംഗ്’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കുവാന്‍ താല്പര്യമുള്ള 18നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കാം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമികേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ [email protected] എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കാം.ഫോണ്‍: 8086987262, 0471-2308630.
ജോണ്‍ ബ്രിട്ടാസ് എം പി യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു
റാന്നി കോട്ടാങ്ങല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിട നിര്‍മാണത്തിനായി രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസ് എം പി യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രുപ അനുവദിച്ചു. കെട്ടിട നിര്‍മാണത്തിനു ഭരണാനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. മല്ലപ്പള്ളി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ക്കാണ് നിര്‍മാണ ചുമതല. 32.1 ച.മീ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.
ചിറ്റക്കാട്ടുപ്പടി നടപ്പാത നിര്‍മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി
നെടുംമ്പ്രം ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ചിറ്റക്കാട്ടുപ്പടി നടപ്പാത നിര്‍മാണത്തിന് രാജ്യസഭാഗം ജോണ്‍ ബ്രിട്ടാസ് എം പി യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രുപ അനുവദിച്ചു. കെട്ടിട നിര്‍മാണത്തിനു ഭരണാനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. പുളിക്കീഴ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ക്കാണ് നിര്‍മാണ ചുമതല.
മൈലപ്ര ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍ ജനുവരി രണ്ടു മുതല്‍ 13 വരെ
വാര്‍ഡ് നമ്പര്‍ പേരും, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന് പേഴുംകാട് ജനുവരി 13 ഉച്ചയ്ക്ക് 2.30 എസ്.എന്‍.ഡി.പി.യു.പി. എസ് സ്‌കൂള്‍ പേഴുംകാട്.
വാര്‍ഡ് രണ്ട് മേക്കൊഴൂര്‍ പകല്‍ മൂന്നിന് എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍.
വാര്‍ഡ് മൂന്ന് കോട്ടമല ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 ന് മാര്‍ത്തോമ്മ സണ്‍ഡേ സ്‌കൂള്‍ കെട്ടിടം ,വെളിവേല്‍പ്പടി,ഉതിമൂട്.
വാര്‍ഡ് നാല് മണ്ണാറക്കുളഞ്ഞി ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 എം എസ് സി എല്‍ പി സ്‌കൂള്‍ മണ്ണാറക്കുളഞ്ഞി.
വാര്‍ഡ് അഞ്ച് പഞ്ചായത്ത് വാര്‍ഡ് ജനുവരി ആറിന് പകല്‍ മൂന്നിന് ക്യഷിഭവന്‍ ഓഡിറ്റോറിയം.
വാര്‍ഡ് ആറ് കാറ്റാടി വലിയതറ ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 ന് മുട്ടത്തുപടി.
വാര്‍ഡ് ഏഴ് മൈലപ്ര സെന്‍ട്രല്‍ ജനുവരി ഏഴിന് ഉച്ചയ്ക്ക് 2.30 ന് എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര.
വാര്‍ഡ് എട്ട് ഐ റ്റി സി വാര്‍ഡ് ജനുവരി ഏഴിന് പകല്‍ മൂന്നിന് ആനിക്കാട് ഓഡിറ്റോറിയം കുമ്പഴ വടക്ക്.
വാര്‍ഡ് ഒന്‍പത് ശാന്തി നഗര്‍ ജനുവരി 13 ന് എസ്.എന്‍.വി.യു.പി.എസ്.കുമ്പഴ വടക്ക്.
വാര്‍ഡ് 10 കാക്കാംതുണ്ട് ജനുവരി 13 ന് പകല്‍ മൂന്നിന് എന്‍.എം.എല്‍.പി.എസ് കാക്കാംതുണ്ട്.
വാര്‍ഡ് 11 ഇടക്കര ജനുവരി 12 ഉച്ചക്ക് 2.30 ന് ക്യഷിഭവന്‍ ഓഡിറ്റോറിയം.
വാര്‍ഡ് 12 പി എച്ച് സബ് സെന്റര്‍ വാര്‍ഡ് ജനുവരി ആറിന് ഉച്ചയ്ക്ക് 2.30 ന് എം.ഡി.എല്‍.പി.എസ് മേക്കൊഴൂര്‍.
വാര്‍ഡ് 13 മുള്ളന്‍കല്ല് ജനുവരി ആറിന് പകല്‍ 3.30 നു എസ്.എന്‍.ഡി.പി.യു.പി.എസ് പേഴുംകാടി എസ് പേഴുംകാട്.
ഫോണ്‍: 0468 2222340, 9496042677.
ക്ലീന്‍ നിലക്കല്‍
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലായുവജനകേന്ദ്രം പത്തനംതിട്ട, ടീം കേരള എന്നിവയുടെ നേതൃത്വത്തില്‍ നിലക്കലില്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. റാന്നി ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് കെ. എസ് ഗോപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മഞ്ജു, ജില്ലായൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്. ബി ബീന , ടീം കേരള ക്യാപ്റ്റന്‍ രഞ്ജിത്ത് എസ് വേണു, നിലക്കല്‍ എ. ഇ അനന്തു സുഗതന്‍, ടീം കേരള അംഗങ്ങള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ബോര്‍ഡുകള്‍, ഫ്ളക്സുകള്‍, ബാനറുകള്‍ എന്നിവ നീക്കം ചെയ്യണം
തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പഞ്ചായത്തിന്റെ അനുമതി കൂടാതെ സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, ഫ്ളക്സുകള്‍, ബാനറുകള്‍ എന്നിവ ഡിസംബര്‍ 31 ന് അകം നീക്കം ചെയ്യണമെന്ന് തോട്ടപുഴശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സ്ഥാപിച്ചവര്‍ നീക്കം ചെയ്യാത്തവ പഞ്ചായത്ത് നീക്കം ചെയ്യുന്നതും ബോര്‍ഡ്, ഫ്ളക്സ്, ബാനര്‍ ഒന്നിന് 5000 രൂപ പിഴചുമത്തുന്നതുമാണ്.
ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സിന്റെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാനലിലേക്ക് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കോ അപേക്ഷിക്കാം.
അനധിക്യത വയറിംഗിനെതിരെ ശിക്ഷാനടപടി സ്വീകരിക്കും
അനധികൃത വയറിംഗ് ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കുമെന്നു അനധിക്യത വയറിംഗ് തടയുന്നതിനുളള സമിതിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. ജില്ലയിലെ ആദ്യയോഗം പത്തനംതിട്ട കെ.എസ്.ഇ.ബി ലിമിറ്റഡ്, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കണ്‍വീനറായുളള സമിതിയില്‍ ഗ്രാമപഞ്ചായത്ത് വര്‍ക്ക്സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഡപ്യുട്ടി പോലീസ് സൂപ്രണ്ട് (അഡ് മിനിസ്ട്രേഷന്‍),കോണ്‍ട്രാക്ടര്‍
ജാഗ്രത നിര്‍ദ്ദേശം
പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള വലതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിച്ചിട്ടുളളതിനാലും ജനുവരി അഞ്ചുമുതല്‍ ഇടതുകര കനാലിലൂടെയുളള ജലവിതരണം ആരംഭിക്കുന്നതിനാലും കനാലിന്റെ ഇരുകരയിലുമുളള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പിഐപി ജലസേചന പദ്ധതി ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ലോഞ്ച് പാഡ് -സംരംഭകത്വ വര്‍ക്ഷോപ്പ്
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ) പുതിയ സംരംഭം തുടങ്ങാന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്കായി അഞ്ച് ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്‍ /സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജനുവരി എട്ടു മുതല്‍ 12 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 3540 രൂപയും താമസം ഇല്ലാതെ 1500 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. പട്ടിക ജാതി / പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസില്‍ ഇളവുണ്ട്. താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9605542061.
അറിയിപ്പ്
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പി എസ് (സെവന്‍ത് എന്‍സിഎ) (കാറ്റഗറി നം. 655/2022) 30.12.2022 ഗസറ്റ് വിജ്ഞാപനപ്രകാരമുളള തസ്തികയുടെ റിക്രൂട്ട്മെന്റിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്ലയെന്നു പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കോന്നി സിഎഫ്ആര്‍ഡി യുടെ ഉടമസ്ഥതയിലുളള ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററിലേക്ക് ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസവേതനം 25000 രൂപ. യോഗ്യത : ഫുഡ് ടെക്നോളജി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ് /ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിംഗ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പ്രവര്‍ത്തി പരിചയമുളളവരെയും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23. വെബ്‌സൈറ്റ് : www.supplycokerala.com, www.cfrdkerala.in ഫോണ്‍ : 0468 2961144.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30 ന് നടക്കും. എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രായപരിധി – 50 വയസ്. പ്രവര്‍ത്തിപരിചയവും പത്തനംതിട്ട ജില്ലയിലുളളവര്‍ക്കും മുന്‍ഗണന.