
konnivartha.com: കോന്നി ഇളകൊള്ളൂർ പാലം ജംഗ്ഷനിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം. രാവിലെ ആറു മണിയോടെയാണ് അപകടം.
തമിഴ്നാട് സ്വദേശികളുടെ വാഹനത്തിൽ നിന്നും അയ്യപ്പ ഭക്തരെ വണ്ടിയുടെ മുൻഭാഗം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്.പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ദർശനം കഴിഞ്ഞ് മടങ്ങിയ എത്തിയ അയ്യപ്പ ഭക്തരുടെ കാറും ,കോന്നി ഭാഗത്ത് നിന്ന് വന്ന ടിപ്പറും ആണ് കൂട്ടിയിടിച്ചത് . കാർ റോങ് സൈഡിൽ കൂടിയാണെന്ന് ടിപ്പർ ഡ്രൈവർ പറഞ്ഞു.ഉറങ്ങി പോയതാകമെന്ന് സംശയം.