Trending Now

യുദ്ധവിരുദ്ധ നക്ഷത്രം ശ്രദ്ധേയമാകുന്നു

 

konnivartha.com: പത്തനംതിട്ട ജില്ലയിലെ പ്രമുഖമായ യുവജന കൂട്ടായ്മയായ കോന്നി അട്ടച്ചാക്കല്‍  മഹിമ ആര്‍ട്ട്സ് & സ്പോര്‍ട്ട് ക്ലബ് ഒരുക്കിയ ഇരുപതടിയുള്ള യുദ്ധവിരുദ്ധ നക്ഷത്രം ശ്രദ്ധേയമാകുന്നു.

ലോക ജനത യുദ്ധത്തിന്‍റെ കെടുതിയിൽ മുങ്ങി നിൽക്കുമ്പോൾ എത്തുന്ന ക്രിസ്മസ് രാവുകൾക്ക് പുതിയൊരു ആശയതലം കണ്ടെത്തുകയാണ് യുദ്ധവിരുദ്ധ നക്ഷത്രത്തിലൂടെ,യുദ്ധവിരുദ്ധ സന്ദേശങ്ങളും ഇനിയൊരു യുദ്ധം വേണ്ട എന്ന് ആഹ്വാനവും ഈ നക്ഷത്രത്തിലൂടെ ലോക ജനതയ്ക്ക് മുന്നിൽ സമർപ്പിക്കുകയാണ്.

മുളയും തുണിയും ഉപയോഗിച്ച് നിർമ്മിച്ച നക്ഷത്രമാണ് ക്ലബ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. കോറോണക്കാലത്ത് കോറോണ ബോധവല്‍ക്കരണ സ്റ്റാറും,കഴിഞ്ഞ വര്‍ഷം പത്തനംതിട്ട സ്റ്റാറും ഒരുക്കി ക്ലബ് ഏറെ ശ്രദ്ധ നേടിയിരുന്നു .

ക്ലബ് പ്രസിഡന്റ് അക്ഷയ് കുമാര്‍ സെക്രട്ടറി അനില്‍ കുമാര്‍ രക്ഷാധികാരി റെജിമോന്‍ വി.എസ്., രഘു എം കെ , സുനില്‍ കെ.വി,സുരേഷ്, രാഗേഷ്,ദാസ് പി ജോര്‍ജ്ജ്, കെ.എസ്.ബിജു, ആന്റണി മണ്ണില്‍,സതീഷ് കുമാര്‍, പ്രിന്‍സ് ആന്റണി, മനീഷ് വി.ജി,കോന്നിയൂര്‍ സുജിത്ത്,സുനില്‍ കുമാര്‍,മാത്യു അടിമുറിയില്‍,രജു.ഒ.എസ് ,അനില്‍, എന്നിവരുടെ നേതൃത്വത്തിലാണ് കൂറ്റന്‍ നക്ഷത്രം നിര്‍മ്മിച്ചത്

error: Content is protected !!