Trending Now

കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു; മരണം എട്ടായി

Spread the love

 

കളമശേരിയിൽ പ്രാർത്ഥനയ്ക്കിടയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലില്ലി. ഇവരുടെ ഭർത്താവ് ജോൺ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു

ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.

ഡൊമിനിക് മാർട്ടിൻ ആണ് പ്രാർത്ഥന നടന്ന കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ ബോംബ് വച്ചത്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കൊരട്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി താനാണ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുകയായിരുന്നു. സ്ഫോടനം നടത്തിയത് താൻ ഒറ്റയ്ക്കാണെന്നും പക മൂലമാണ് അക്രമം നടത്തിയതെന്നുമെല്ലാം ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!